ദേശീയപാത അപകടം: മകള്‍ക്ക് പിന്നാലെ ഉപ്പയും മരണത്തിന് കീഴടങ്ങി

തേഞ്ഞിപ്പലം: ദേശീയപാത കാക്കഞ്ചേരിക്ക് സമീപം പൈങ്ങോട്ടൂരില്‍ കാര്‍ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. പൈങ്ങോട്ടൂര്‍ മാട് മുള്ളന്‍ മടക്കല്‍ വീട്ടില്‍ നാടശ്ശേരി മുസ്തഫ

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തേഞ്ഞിപ്പലം: ദേശീയപാത കാക്കഞ്ചേരിക്ക് സമീപം പൈങ്ങോട്ടൂരില്‍ കാര്‍ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. പൈങ്ങോട്ടൂര്‍ മാട് മുള്ളന്‍ മടക്കല്‍ വീട്ടില്‍ നാടശ്ശേരി മുസ്തഫ (45)യാണ് മരിച്ചത്.

കഴിഞ്ഞ ഞായറാഴ്ച രാവിലെ ഏഴരയോടെയാണ് മകള്‍ ഫഹ്മിത ഹന്ന(10)യെ മദ്രസയിലേക്ക് കൊണ്ടുപോകുന്നതിനിടയില്‍ അമിത വേഗതയിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് ഇരുവരെയും ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഫഹ്മിത ഹന്ന അന്ന് അര്‍ദ്ധരാത്രിയോടെ മരണപ്പെടുകയായിരുന്നു.

ചികിത്സയിലായിരുന്ന മുസ്തഫ ഇന്ന് കോഴിക്കോട് മെഡിക്കല്‍കോളേജില്‍ വെച്ച് മരണപ്പെടു. ഗള്‍ഫില്‍ നിന്ന് അവധിക്ക് നാട്ടിലെത്തിയതായിരുന്നു മുസ്തഫ.

ഭാര്യ: സഫിയ. സഹോദരങ്ങള്‍: ആയിഷ ശറഫിയ്യ, ഫാത്തിമ സ്വഫ് വാന, ഫാഹിമ ശഹ്നാസ്, സഹ്‌ല റസ്‌വ.

കാര്‍ ഇടിച്ചു പരുക്കേറ്റ വിദ്യാര്‍ത്ഥിനി മരിച്ചു

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •