മലപ്പുറത്തെത്തുന്നവര്‍ക്ക് ഇനി 35രൂപക്ക് ഊണും, 30 രൂപക്ക് പ്രാതലും, നഗരസഭയുടെ ‘എന്റെ ഹോട്ടല്‍’ തുടങ്ങി

മലപ്പുറത്തെത്തുന്ന സാധാരണക്കാരന് ഒരു നേരത്ത ഭക്ഷണം കഴിക്കാന്‍ കീശയിലേക്ക് അധികം നോക്കേണ്ട.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മലപ്പുറത്തെത്തുന്ന സാധാരണക്കാരന് ഒരു നേരത്ത ഭക്ഷണം കഴിക്കാന്‍ കീശയിലേക്ക് അധികം നോക്കേണ്ട. നഗരസഭ പുതുതായി തുടങ്ങിയ ‘എന്റെ ഹോട്ടലില്‍’ നിന്ന് ചുരുങ്ങിയ ചിലവില്‍ ചായയും, ഊണും കഴിക്കാം. കുടംബശ്രീ യൂണിറ്റ് നഗരസഭ ബസ്റ്റാന്റ് കെട്ടിടത്തില്‍ ഇന്ന് മുതല്‍ പ്രവര്‍ത്തനമാരംഭിച്ച എന്റെ ഹോട്ടല്‍ സ്ഥലം എംഎല്‍എ പി ഉബൈദുള്ള ഉദ്ഘാടനം ചെയ്തു. കുറഞ്ഞ വിലയ്ക്ക് നല്ല ഭക്ഷണം നല്‍കുക എന്ന മലപ്പുറം നഗരസഭയുടെ പദ്ധതിയുടെ ഭാഗമായാണ് ഹോട്ടല്‍ തുടങ്ങിയിരിക്കുന്നത്.

പ്രാതല്‍, ഉച്ചഭക്ഷണം, വൈകീട്ടത്തെ ചായ എന്നിവയാണ് ഹോട്ടലില്‍ ലഭിക്കുക. ഇഡലി,. സാമ്പാര്‍, ചട്‌നി, ചായ എന്നിവയടങ്ങിയ പ്രാതലിന് 30 രൂപയാണ് ഈടാക്കുക. ഉച്ചയൂണിന് 35 രൂപയും,.

ഹോട്ടലിനായി അഞ്ച് ലക്ഷം രൂപയുടെ അടുക്കള സാമഗ്രികള്‍ നഗരസഭ നല്‍കിയിട്ടുണ്ട്.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •