പരപ്പനങ്ങാടിയില്‍ മാഹി മദ്യവുമായി ഒരാള്‍ പിടിയില്‍

പരപ്പനങ്ങാടി: പുതുച്ചേരി മദ്യവുമായി ഒരാള്‍ എക്‌സൈസ് പിടിയിലായി. കടലുണ്ടി കോട്ടക്കടവ് സ്വദേശി ഊട്ടുകളത്തില്‍ പ്രമോദ്

പരപ്പനങ്ങാടി മാഹിയില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന മദ്യം വില്‍പ്പന നടത്തുന്നതിനിടെ യുവാവ് പിടിയില്‍. കടലുണ്ടി കോട്ടക്കടവ് സ്വദേശി ഊട്ടുകളത്തില്‍ പ്രമോദ്(45) ആണ് പിടിയിലായത്.

പരപ്പനങ്ങാടി റെയില്‍വേസ്റ്റേഷന് വടക്കേയറ്റത്ത വായനശാലക്ക് സമീപത്ത് വെച്ച് മദ്യവില്‍പ്പന നടത്തുന്നതിനിടെ എക്‌സൈസ് സംഘം ഇയാളെ പിടികൂടുകയായിരുന്നു.

പരപ്പനങ്ങാടി എക്‌സൈസ് റെയിഞ്ച് ഓഫീസിലെ
പ്രിവന്റീവ് ഓഫീസര്‍മാരായ പ്രജോഷ് കുമാര്‍, ബിജു, സൂരജ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ജിനരാജ്, മുരളീധരന്‍, ലിഷ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.