ഗള്‍ഫില്‍ നിന്ന് മടങ്ങാന്‍ മിനുറ്റുകള്‍ ബാക്കിനില്‍ക്കെ എടുത്ത ലോട്ടറിയില്‍ മലയാളിക്ക് 7 മില്യണ്‍ ദിര്‍ഹം സമ്മാനം

ഗള്‍ഫില്‍ നിന്ന് മടങ്ങാന്‍ മിനുറ്റുകള്‍ ബാക്കിനില്‍ക്കെ എടുത്ത ലോട്ടറിയില്‍ മലയാളിക്ക് 7 മില്യണ്‍ ദിര്‍ഹം സമ്മാനം.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഗള്‍ഫില്‍ നിന്ന് മടങ്ങാന്‍ മിനുറ്റുകള്‍ ബാക്കിനില്‍ക്കെ എടുത്ത ലോട്ടറിയില്‍ മലയാളിക്ക് 7 മില്യണ്‍ ദിര്‍ഹം സമ്മാനം.

അബുദാബിയില്‍ കണ്‍സ്ട്രകക്ഷന്‍ രംഗത്ത് സൂപ്പര്‍വൈസറായി ജോലിചെയ്തുവരികയായിരുന്ന മലയാളിയായ ടോജോ മാത്യുവിനെയാണ് ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങുന്ന അവസാനനിമിഷത്തില്‍ ഭാഗ്യദേവത കടാക്ഷിച്ചത്.

ഭാര്യ ജോലി ചെയ്യുന്ന ദില്ലിയിലേക്ക് മടങ്ങാനായി അബുദാബി എയര്‍പോര്‍ട്ടിലെത്തിയപ്പോഴാണ് ടോജോ ടിക്കറ്റെടുത്തത്. ജുണ്‍ 26 ചൊവ്വാഴ്ചയാണ് ടോജോക്ക് ഭാഗ്യദിനമായത്.

പതിമൂന്ന് കോടിയിലധികം ഇന്ത്യന്‍ രൂപയുടെ സമ്മാനമാണ് ടോജോക്ക് ലഭിച്ചിരിക്കുന്നത്.

സ്വന്തമായൊരു വീട് എന്ന സ്വപ്‌നം പൂര്‍ത്തീകരിക്കാനാണ് താന്‍ ഗള്‍ഫിലെത്തിയതെന്നും. ഈ ഭാഗ്യം കടന്നെത്തിയതോടെ തനിക്ക് കേരളത്തില്‍ ഒരു വീടുവെക്കണമെന്നും ടോജോ പറഞ്ഞതായി ഖലീജ് ടൈംസ് അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •