വര്‍ഗീയത തുലയട്ടെ… ബാനറുമായി മന്‍ഹ ഫാത്തിമ ബസ് ;ഇന്നത്തെ കലക്ഷന്‍ അഭിമന്യുവിന്റെ കുടുംബത്തിന്

കൊല്ലം: മഹാരാജാസ് കോളേജില്‍ ക്യാമ്പസ് ഫ്രണ്ട് , എസ്ഡിപിഐ പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തി അഭിമന്യു ചുവരിലെഴുതിയ അവസാന മുദ്രാവാക്യം ഏറ്റെടുത്തുകൊണ്ട് ഒരു ബസ് സര്‍വ്വീസ്.

വര്‍ക്കല പരവൂര്‍ റൂട്ടിലോടുന്ന മന്‍ഹ ഫാത്തിമയെന്ന സ്വകാര്യബസ്സാണ് ഇന്ന് അഭിമന്യുവിന്റെ കുടുംബത്തിന് വേണ്ടി സര്‍വ്വീസ് നടത്തുന്നത്.

ഇന്നത്തെ മുഴുവന്‍ കളക്ഷനും അഭിമന്യുവിന്റെ കുടുംബത്തിന് നല്‍കുമെന്ന് ബസുടമയും ജീവനക്കാരും പറഞ്ഞു. ബസില്‍ കയറുന്ന യാത്രക്കാരില്‍ നിന്ന് ഇന്ന് ടിക്കറ്റ് കാശ് വാങ്ങിക്കില്ല. മറിച്ച് അവര്‍ക്ക് ഇഷ്ടമുള്ള തുക സംഭാവനയായി സ്വീകരിക്കുമെന്നും ഉടമ പറഞ്ഞു.

വര്‍ഗീയതക്കെതിരെ അഭിമന്യു അവസാനം മുദ്രാവാക്യം ഏറ്റെടുത്ത് ഡിവൈഎഫ്‌ഐ 2200 കേന്ദ്രങ്ങളില്‍ ചുമരെഴുത്ത് സമരം നടത്തുന്നുണ്ട്.

Share news
error: Content is protected !!
Scroll to Top