Section

malabari-logo-mobile

ദേശീയപാത;ജനകീയ സര്‍വ്വെ ചൂടുപിടിക്കുന്നു

HIGHLIGHTS : തേഞ്ഞിപ്പലം: ദേശീയപാത 45 മീറ്റര്‍ സ്ഥലമെടുപ്പ്‌ നടത്തി ബിഒടി അടിസ്ഥാനത്തില്‍ ചുങ്കപ്പാതയാക്കി വികസിപ്പിക്കാന്‍ സര്‍ക്കാര്‍ വീണ്ടും

national highwayതേഞ്ഞിപ്പലം: ദേശീയപാത 45 മീറ്റര്‍ സ്ഥലമെടുപ്പ്‌ നടത്തി ബിഒടി അടിസ്ഥാനത്തില്‍ ചുങ്കപ്പാതയാക്കി വികസിപ്പിക്കാന്‍ സര്‍ക്കാര്‍ വീണ്ടും തീരുമാനമെടുത്തു.ഈ സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട്‌ സംസ്ഥാനത്ത്‌ സംഭവിക്കുന്ന കുടിയിറക്കിന്റെയും മറ്റ്‌ നാശനഷ്ടങ്ങളുടെയും കൃത്യമായ കണക്കെടുപ്പ്‌ നടത്തി റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുന്നതിനായി ദേശീയപാത സംരക്ഷമസമിതി നടത്തിവരുന്ന ജനകീയ സര്‍വ്വെ മലപ്പുറം ജില്ലയില്‍ ചൂടുപിടിക്കുന്നു. പൊന്നാനി, തിരൂര്‍, തിരൂരങ്ങാടി വില്ലേജുകളിലാണ്‌ സര്‍വ്വേ നടക്കുന്നത്‌.

ജസ്റ്റിസ്‌ കെ സുകുമാരന്‍ അദ്ധ്യക്ഷനും പി.സുരേന്ദ്രന്‍, എന്‍.പത്മനാഭന്‍, കെ ആര്‍ അരവിന്ദാക്ഷന്‍, ഡോ.പി.ഗീത, സി ആര്‍ നിലകണ്‌ഠന്‍ എന്നിവര്‍ അംഗങ്ങളായ ജനകീയ കമ്മീന്റെ മേല്‍നോട്ടത്തിലാണ്‌ സര്‍വ്വെ നടപടികള്‍ നടക്കുന്നത്‌.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!