Section

malabari-logo-mobile

കാലിക്കറ്റ്‌ സര്‍വകലാശാലയില്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രതിഷേധ ധര്‍ണ്ണ നടത്തി.

HIGHLIGHTS : തേഞ്ഞിപ്പാലം: കാലിക്കറ്റ്‌ സര്‍വ്വകലാശാലയില്‍ അസിസ്റ്റന്റ്‌ നിയമനവുമായി ബന്ധപ്പെട്ട്‌ നടപടികള്‍ നിര്‍ത്തിവെച്ചാല്‍ അത്‌ യുവജനങ്ങളോടുള്ള

calicut universityതേഞ്ഞിപ്പാലം: കാലിക്കറ്റ്‌ സര്‍വ്വകലാശാലയില്‍ അസിസ്റ്റന്റ്‌ നിയമനവുമായി ബന്ധപ്പെട്ട്‌ നടപടികള്‍ നിര്‍ത്തിവെച്ചാല്‍ അത്‌ യുവജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന്‌ യൂത്ത്‌ കോണ്‍ഗ്രസ്സ്‌ മലപ്പുറം പാര്‍ലമെന്റ്‌ കമ്മിറ്റി പ്രസിഡന്റ്‌ റിയാസ്‌ മുക്കോളി.

വള്ളിക്കുന്ന്‌ നിയോജകമണ്ഡലം യൂത്ത്‌കോണ്‍ഗ്രസ്സ്‌ കമ്മിറ്റി കാലിക്കറ്റ്‌ സര്‍വ്വകലാശാല അസിസ്‌റ്റന്റ്‌ നിയമനം വേഗത്തിലാക്കുക, ഉദ്യോഗാര്‍ത്ഥികളുടെ ആശങ്ക പരിഹരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ നടത്തിയ പ്രതിഷേധ ധര്‍ണ്ണ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദേഹം.

sameeksha-malabarinews

തര്‍വ്വകലാശാല സിന്‍ഡിക്കേറ്റ്‌ അംഗങ്ങളും നേതാക്കള്‍ നടത്തിയ ചര്‍ച്ചയില്‍ നിയമനടപടികള്‍ തുടരാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്ന ഉറപ്പിന്‍മേല്‍ ധര്‍ണ അവസാനിപ്പിച്ചു.
നിയോജകമണ്ഡലം പ്രസിഡന്റ്‌ പി.നിധീഷ്‌ അദ്ധ്യക്ഷനായി. ടി പി ഗോപിനാഥ്‌, രാജേഷ്‌ ചാക്യാടന്‍, എ സുബീഷ്‌, എസ്‌ വിനായക്‌, ലത്തീഫ്‌ കൂട്ടാലുങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!