തിരൂരങ്ങാടി: ജിദ്ദയിലെ ബാവാദിലുണ്ടായ വാഹനാപകടത്തില്‍ കൊടിഞ്ഞി കടുവാളൂര്‍ സ്വദേശി പയക്കര ഫൈസല്‍(29) മരിച്ചു. ജിദ്ദയില്‍ സ്വന്തമായി പച്ചക്കറികച്ചവടം നടത്തിവരികയായിരുന്ന ഫൈസലിനെ കഴിഞ്ഞ വ്യാഴാഴ്‌ച മുതല്‍ കാണാതായിരുന്നു. തുടര്‍ന്ന നടത്തിയ അന്വേഷണത്തിലാണാ വാഹനാപകടത്തില്‍ മരണപ്പെട്ട ഫൈസലിന്റെ മൃതദേഹം ബവാദിയിലെ ആശുപത്രി മോര്‍ച്ചറിയില്‍ കണ്ടെത്തിയത്
പരേതനായ കോയാമുവിന്റെയും മമ്മാദ്യയുടെയും മകനാണ് ഫൈസല്‍. ഭാര്യ മുഫീന മക്കള്‍ ഷാനിദ്, ഫവാദറദീന്‍
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




