തിരുവനന്തപുരം: ദേശീയ ഗെയിംസ് മെഡല്‍ ജേതാക്കള്‍ക്ക് ജോലി നല്‍കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ഇതിനുവേണ്ടി പുതിയ തസ്തികകള്‍ സൃഷ്ടിക്കാനും തീരുമാനമായി. ആദ്യഘട്ടത്തില്‍ 84 കായിക താരങ്ങള്‍ക്കാണ് നിയമനം നല്‍കുക.
അതിനുപുറമെ 400 പുതിയ തസ്തികകള്‍ സൃഷ്ടിക്കാനും സര്‍ക്കാര്‍ തീരുമാനമായി. പോലീസിലും കൂടുതല്‍ തസ്തിക സൃഷ്ടിക്കാനും പുതിയ ബറ്റാലിയന്‍ ആരംഭിക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. 31 വര്‍ഷത്തിന് ശേഷമാണ് പുതിയ ബറ്റാലിയന്‍ ആരംഭിക്കുന്നത്.
അതെസമയം ഇന്നും ഉദ്യോഗാര്‍ത്ഥികളുടെ സമരം തുടരുകയാണ്.
Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




