ശബരിമല, പൗരത്വ പ്രക്ഷോഭ കേസുകള്‍ പിന്‍വലിക്കുമെന്ന് സര്‍ക്കാര്‍

Govt to withdraw Sabarimala, CAA cases

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധുപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തതുള്‍പ്പെടെയുള്ള കേസുകള്‍ പിന്‍വലിക്കുമെന്ന് സര്‍ക്കാര്‍.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ശബരിമല സ്ത്രീപ്രവേശന വിധിക്കെതിരെ കേരളത്തില്‍ വിവിധയിടങ്ങളില്‍ നാമജപ ഘോഷയാത്രയിലടക്കം നിരവധി ക്രിമനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതില്‍ ഗുരുതരമായ ക്രിമിനല്‍ സ്വഭാവമില്ലാത്ത കേസുകള്‍ പിന്‍വലിക്കുമെന്നാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായത്.

പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ടുകൊണ്ട് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളും പിന്‍വലിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

ശബരിമല കേസുകള്‍ പിന്‍വലിക്കണമെന്ന് എന്‍എസ്എസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. സമരങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരും നേരത്തെ തീരുമാനിച്ചിരുന്നു.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •