മലപ്പുറത്ത് പതിനാലുകാരിയെ ലഹരി മരുന്ന് നല്‍കി പീഡിപ്പിച്ചു

മലപ്പുറം: മലപ്പുറത്ത് പതിനാലുകാരിക്ക് ലഹരി മരുന്ന് നല്‍കി പീഡിപ്പിച്ചു. സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റിലായതായ് റിപ്പോര്‍ട്ട്. കേസില്‍ ഏഴ് പ്രതികളുണ്ടെന്നാണ് വിവരം. സമൂഹ മാധ്യമം വഴിയാണ് മുഖ്യ പ്രതി പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. ഇയാള്‍ കുട്ടിയെ മയക്കുമരുന്നിന് അടിമയാക്കി പീഡിപ്പിക്കുകയായിരുന്നു.

ലോക്ക് ഡൗണിന് മുമ്പ് പെണ്‍കുട്ടി സമൂഹമധ്യമം വഴിയാണ് യുവാവിനെ പരിചയപ്പെടുന്നത്. തുടര്‍ന്ന് മയക്ക് മരുന്ന് നല്‍കി നിരവധി തവണ യുവാവ് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ഇതിന് ഇടയില്‍ ലഹരിക്ക് അടിമപ്പെട്ട പെണ്‍കുട്ടിക്ക് വീട്ടുകാര്‍ അറിയാതെ യുവാവ് വീട്ടിലും മയക്ക് മരുന്ന് എത്തിച്ചു കൊടുത്തു. പിന്നീട് യുവാവിന്റെ സഹായത്താല്‍ ഇയാളുടെ സുഹൃത്തുക്കള്‍ കുട്ടിയെ വീട്ടില്‍ എത്തി ഉപദ്രവിക്കുകയായിരുന്നു. സംശയം തോന്നിയ നാട്ടുകാരില്‍ ചിലരാണ് സംഭവം ചൈല്‍ഡ് ലൈനില്‍ വിവരം അറിയിക്കുന്നത്. കുട്ടിക്ക് വേണ്ട ചികിത്സകള്‍ നല്‍കി വരുന്നതായും ,സംഭത്തില്‍ കൂടുതല്‍ പ്രതികളുണ്ടോ എന്നത് അന്വേഷിച്ചുവരികയാണ്.

കുട്ടി കൗണ്‍സിലിംഗിങ്ങിലാണ് കൂടുതല്‍ വിവരം വ്യക്തമാക്കിയത്. ബാല ക്ഷേമസമിതി കുട്ടിയെ ഏറ്റടുത്ത് അഭയ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തില്‍ കല്‍പ്പകഞ്ചേരി പോലീസ് കേസ്സ് എടുത്ത് അന്വേഷണം നടത്തിവരികയാണ്.

Share news
error: Content is protected !!
Scroll to Top