ദില്ലി:69-മത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടിയായി രണ്ട് പേരെ തിരഞ്ഞെടുത്തു. ഗംഗുഭായ് കത്തിയാവാഡി എന്ന ചിത്രത്തിലെ അഭിനയത്തിന് ആലിയ ഭട്ടും മിമി എന്ന ചിത്രത്തിലെ അഭിനയത്തിന് കൃതി സനോണുമാണ് പുരസ്‌കാരം സ്വന്തമാക്കിയത്.
മികച്ച നടനായി അല്ലു അര്‍ജുന്‍. പുഷ്പ ദ റൈസ് എന്ന ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രമായാണ് അല്ലു അര്‍ജുന്‍ അഭിനയിച്ചത്.
2021-ലെ മികച്ചസിനിമ മലയാളം സിനിമ ഹോമിന് ലഭിച്ചു. പ്രത്യേക ജൂറി പരാമര്‍ശം നടന്‍ ഹോം എന്ന ചിത്രത്തിലെ അഭിനയത്തിന് ഇന്ദ്രന്‍സ് അര്‍ഹനായി. മികച്ച തിരക്കഥയായി നായാട്ട് എന്ന ചിത്രത്തിന് ഷാഹി കബീര്‍ പുരസ്‌കാരത്തിന് അര്‍ഹനായി.
നോണ്‍ ഫിക്ഷന്‍ വിഭാഗത്തില്‍ മികച്ച പരിസ്ഥിതി സിനിമയായത് മലായള ചിത്രം മൂന്നാം വളവ് ആണ്. മികച്ച ആനിമേഷന്‍ ”കണ്ടിട്ടുണ്ട്’.
മികച്ച സംഗീത സംവിധായകന്‍- ദേവി ശ്രീ പ്രസാദ് – പുഷ്പ
മികച്ച പശ്ചാത്തല സംഗീതം – എം എം കീരവാണി
മികച്ച ഓഡിയോഗ്രഫി – ചവിട്ട്
മികച്ച തിരക്കഥ – നായാട്ട് – ഷാഹി കബിര്‍
മികച്ച ഗായിക – ശ്രേയ ഘോഷാല്‍
മികച്ച സഹനടി – പല്ലവി ജോഷി
മികച്ച നവാഗത സംവിധായകന്‍ – വിഷ്ണു മോഹന്‍ ( ചിത്രം മേപ്പടിയാന്‍ )
മികച്ച സംവിധായകന്‍ – നിഖില്‍ മഹാജന്‍ – ഗോദാവരി
മികച്ച നോണ്‍ ഫീച്ചര്‍ ചിത്രം – ഗര്‍വാലി, ഏക് ഥാ ഗാവോ
മികച്ച ഹിന്ദി ചിത്രം – സര്‍ദാര്‍ ഉദ്ദം
മികച്ച കന്നഡ ചിത്രം – 777 ചാര്‍ലി
മികച്ച സഹനടന്‍- പങ്കജ് തൃപാഠി
മികച്ച സഹനടി- പല്ലവി ജോഷി
മികച്ച ദേശീയോദ്ഗ്രഥന ചിത്രം – കശ്മീര്‍ ഫയല്‍സ്
മികച്ച മലയാള ചിത്രം- ഹോം
മികച്ച തമിഴ് ചിത്രം- കടൈസി വ്യവസായി
28 ഭാഷകളില്‍ നിന്നായി 280 ചിത്രങ്ങളാണ് മാറ്റുരച്ചത്. ഫീച്ചര്‍ ഫിലിം വിഭാഗത്തില്ഡ 31 ഉം നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ 24 വിഭാഗങ്ങളുമാണ് ഉള്ളത്.




