ഇരുമുന്നണികളും നാടിനെ കൊള്ളയടിച്ചു;കേരളത്തില്‍ നിലവിലുള്ളത് വോട്ട് ബാങ്ക് രാഷ്ട്രീയം;നരേന്ദ്രമോദി

പാലക്കാട്:കേരളത്തില്‍ നിലവിലുള്ളത് വോട്ട് ബാങ്ക് രാഷ്ട്രീയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്‍ഡിഎഫും യുഡിഎഫും ജനങ്ങളെ മാറി മാറി കൊള്ളയടിച്ചുവെന്നും മോദി കുറ്റപ്പെടുത്തി. കേരളത്തിലെ നിലവിലെ അവസ്ഥയ്ക്ക് മാറ്റം വരണമെന്നും അതിനുവേണ്ടി വോട്ടഭ്യര്‍ത്ഥിക്കാനാണ് കേരളത്തിലെത്തിയതെന്നും പ്രധാനമന്ത്രി പറഞ്ഞു.

പാലക്കാട് തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയതായിരുന്നു പ്രധാനമന്ത്രി. യുഡിഎഫ് സൂര്യ വെളിച്ചത്തെ പോലും വെറുതെ വിട്ടില്ല. ഏതാനും സ്വര്‍ണ നാണയത്തിനുവേണ്ടി എല്‍ഡിഎഫ് കേരളത്തെ വഞ്ചിച്ചുവെന്നും മോദി.

മത്സ്യബന്ധന മേഖല,രാസവള മേഖല, കാര്‍ഷിക മേഖല, ആയുര്‍വേദം, നൈപുണ്യ വികസനം, സാമൂഹ്യ നീതി, വിനോദ സഞ്ചാര മേഖല, സാങ്കേതിക വിദ്യ എന്നിവയ്ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ട് വേഗതയാര്‍ന്ന വികസന പദ്ധതികള്‍ കേരളത്തിന് വേണ്ടി ഏകോപിപ്പിക്കുമെന്ന് മോദി പറഞ്ഞു.

Share news
error: Content is protected !!
Scroll to Top