നാടുകാണി – പരപ്പനങ്ങാടി റോഡ് ; വിവാദസ്ഥലങ്ങള്‍ വീണ്ടും സര്‍വേ നടത്തും

തിരൂരങ്ങാടി: നാടുകാണി – പരപ്പനങ്ങാടി റോഡ് നവീകരണവുമായി ബന്ധപ്പെട്ട് തിരൂരങ്ങാടി നഗരസഭ പരിധിയിലെ സ്ഥലങ്ങള്‍ വീണ്ടും സര്‍വേ നടത്തും. പ്രവൃത്തിയില്‍ അഴിമതി ആരോപണമുയരുകയും നാട്ടുകാര്‍ പണി തടയുകയും ചെയ്തതിനെ തുടര്‍ന്ന് പണി തടസ്സപ്പെട്ട സാഹചര്യത്തില്‍ പി.കെ അബ്ദുറബ് എംഎല്‍എ വിളിച്ചു ചേര്‍ത്ത പിഡബ്ല്യൂഡി ഉദ്യോഗസ്ഥരുടേയും പദ്ധതി നടത്തിപ്പുകാരായ ഊരാളുങ്കല്‍ സൊറ്റി അധികൃതരുടേയും സര്‍വ്വകക്ഷി പ്രതിനിധികളുടേയും യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്.

കക്കാട് മുതല്‍ പരപ്പനങ്ങാടി വരേയുള്ള ഭാഗം ജില്ലാ സര്‍വേ വിഭാഗത്തിന്റെ നേതൃത്വത്തില്‍ വീണ്ടും സര്‍വേ നടത്തും.കയ്യേറ്റം കണ്ടെത്തിയാല്‍ സ്ഥലം തിരിച്ചുപിടിക്കും. ഡ്രൈനേജ് ആവശ്യമായ സ്ഥലങ്ങളില്‍ അവ സ്ഥാപിക്കും ജനങ്ങളില്‍ നിലനില്‍ക്കുന്ന അവ്യക്തത നീക്കി പദ്ധതി പ്രവൃത്തിക്ക് മുമ്പ് കേടുവന്ന റോഡ് അറ്റകുറ്റപണികള്‍ നടത്തുമെന്നും പി കെ അബ്ദുറബ് എംഎല്‍എ പറഞ്ഞു.

എംഎല്‍എക്ക് പുറമെ പി ഡബ്ല്യൂഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അശ്‌റഫ്, എഇ സിദ്ദീക്‌ ഇസ്മാഈല്‍, ശാഫി, ശ്രീജിത്, ഊരാളുങ്കല്‍ ഡയറക്ടര്‍ അംജിത്, ജീവനക്കാരായ റസാഖ്, ശൈന്‍, ശബിന്‍ തുടങ്ങിയവരും പങ്കെടുത്തു.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •