Section

malabari-logo-mobile

മുട്ടില്‍ മരംമുറിക്കേസ്;ഉന്നതര്‍ക്ക് പങ്കെന്ന് പ്രതിപക്ഷം നിയമസഭയില്‍

HIGHLIGHTS : തിരുവനന്തപുരം:വയനാട് മുട്ടില്‍ മരംമുറിക്കേസില്‍ ഉന്നതര്‍ക്ക് പങ്കെന്ന് നിയമസഭയില്‍ പ്രതിപക്ഷം ആരേപിച്ചു. വനം കൊള്ളയ്ക്ക് സര്‍ക്കാര്‍ കൂട്ടുനിന്നെന്...

തിരുവനന്തപുരം:വയനാട് മുട്ടില്‍ മരംമുറിക്കേസില്‍ ഉന്നതര്‍ക്ക് പങ്കെന്ന് നിയമസഭയില്‍ പ്രതിപക്ഷം ആരേപിച്ചു. വനം കൊള്ളയ്ക്ക് സര്‍ക്കാര്‍ കൂട്ടുനിന്നെന്ന് പ്രതിക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു.

നൂറ് വര്‍ഷത്തിലേറെ പഴക്കമുള്ള ഈട്ടി തടികള്‍ മുറിച്ച് കടത്തി.സര്‍ക്കാറിനെ പ്രതികള്‍ എങ്ങിനെയാണ് സ്വാധീനിച്ചതെന്ന് അന്വേഷിക്കാന്‍ തയ്യാറുണ്ടോ? കരാര്‍ ഏറ്റെടുത്ത ഹംസയുടെ വെളിപ്പെടുത്തല്‍ ഗൗരവമുളളതാണെന്നും പ്രതിപക്ഷം.

sameeksha-malabarinews

പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയത്തിന് വനം മന്ത്രി എ കെ ശശീന്ദ്രന്‍ വിശദീകരണവുമായി രംഗത്തെത്തി. മുട്ടില്‍ മരംമുറി നടന്നത് സര്‍ക്കാര്‍ ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്താണ്. റവന്യൂ ഭൂമിയിലെ മരങ്ങളാണ് മുറിച്ചത്. പത്ത്‌കോടി രൂപയുടെ 115 മരങ്ങള്‍ മുറിച്ച് പെരുമ്പാവൂരിലേക്ക് കടത്തി. തടികള്‍ സര്‍ക്കാര്‍ കണ്ടുകെട്ടും.അടിയന്തര പ്രമേയത്തിന് അനുമതി നല്‍കിയില്ല.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!