വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു വിഭവമാണ് മുട്ട അവിയല്‍
ആവശ്യമുള്ള ചേരുവകള്‍
മുട്ട പുഴുങ്ങിയത്-3 എണ്ണം
പുളി-ഒരു നെല്ലിക്ക വലുപ്പത്തില്‍
മുരിങ്ങ,ക്യാരറ്റ്,പച്ചക്കായ-1വീതം
തേങ്ങ ചിരകിയത്-അരക്കപ്പ്
ജീരകം-ഒരു ടീസ്പൂണ്‍
വെളുത്തുള്ളി-3 എണ്ണം
പച്ചമുളക്-6എണ്ണം
ഉപ്പ്-ആവശ്യത്തിന്
വെളിച്ചെണ്ണ-ആവശ്യത്തിന്
കറിവേപ്പില-2 അല്ലി
തയ്യാറാക്കുന്ന വിതം
ഒരു കപ്പ് വെള്ളത്തില്‍ പുളി നന്നായി ഉടച്ച് പിഴിഞ്ഞെടുക്കുക. ഈ പുളിവെള്ളം ഒരു ചട്ടിയിലൊഴിച്ച് അതിലേക്ക് മുറിച്ച് വെച്ചിരിക്കുന്ന മുരിങ്ങ, ക്യാരറ്റ്,പച്ചക്കായ പച്ചമുളക് എന്നിവ ചേര്‍ത്ത് നന്നായി വേവിക്കുക(എരുവിന്അനുസരിച്ച് പച്ചമുളകിന്റെ എണ്ണം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം). തേങ്ങ, ജീരകം വെളുത്തുള്ളി എന്നിവ നന്നായി ചതച്ചെടുക്കുക.ഈ കൂട്ട് വെന്ത് പാകമായ പച്ചകറിയിലേക്ക് ചേര്‍ത്ത് ഇളക്കുക.പച്ചമണം മറിതുടങ്ങുമ്പോള്‍ മുട്ട ചെറുതായി നീളത്തില്‍ അരിഞ്ഞെടുത്തത് ചേര്‍ത്ത് പതുക്കെ ഇളക്കി യോജിപ്പിച്ച് മൂന്ന് മിനിറ്റ് മൂടിവെക്കുക. ആവശ്യത്തിന് വെളിച്ചെണ്ണയും കറിലേപ്പിലയും ഇട്ട് അവിയല്‍ വാങ്ങിവെക്കാം.



