ശക്തമായ കാറ്റില്‍ വീടിനുമുകളിലേക്ക് മരം വീണ് മേല്‍കൂര തകര്‍ന്നു

ചേലേമ്പ്ര:ശക്തമായ കാറ്റില്‍ വീടിനു മുകളിലേക്ക് മരം വീണ് മേല്‍കൂര പൂര്‍ണമായി തകര്‍ന്നു. ചേലേമ്പ്ര പുല്ലീപറമ്പ് വെള്ളേക്കാട്ട് നഫീസയുടെ വീടിന് മുകളിലേക്കാണ് മരം വീണത്. ഇന്ന് ഉച്ചയ്ക്ക് 12.35 ഓടെയാണ് സംഭവം. ഓടിട്ട വീടിന്റെ മേല്‍കൂര പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.

സംഭവസമയത്ത് വീട്ടില്‍ ആരും ഇല്ലാതിരുന്നതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്.

Share news
error: Content is protected !!
Scroll to Top