അതിഥി അധ്യാപക നിയമനം

താനൂർ സി.എച്ച്.എം.കെ.എം. ഗവ ആർട്സ് ആന്റ് സയൻസ് കോളേജിൽ  ഇലക്ട്രോണിക്സ്  വിഭാഗത്തിൽ  അതിഥി അധ്യാപകരെ നിയമിക്കുന്നു.

യു.ജി.സി നിഷ്‌കർഷിച്ചിട്ടുള്ള യോഗ്യതയുള്ളവരും കോഴിക്കോട് കോളേജ്‌ വിദ്യാഭ്യാസ ഡെപ്യൂട്ടിഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർഥികൾ യോഗ്യതകൾ, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ  സഹിതം ജൂലൈ 26ന്   രാവിലെ 10 മണിക്ക് അഭിമുഖത്തിനായി കോളേജിൽ നേരിട്ട് ഹാജരാവണം.  വിശദ വിവരങ്ങൾക്ക് കോളേജ് വെബ്സൈറ്റില്‍ ( gctanur.ac.in) ലഭിക്കും.

Share news
error: Content is protected !!
Scroll to Top