
ബിരുദ പ്രവേശം 2024: ജൂലൈ 23 വരെ അപേക്ഷ പൂർത്തീകരിക്കാം
2024 – 25 അധ്യായന വർഷത്തേക്കുള്ള ബിരുദ പ്രവേശനത്തിന്റെ മൂന്നാം അല്ലോട്മെന്റിനെ തുടർന്നുള്ള പ്രവേശനത്തിന് ശേഷം ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിനുള്ള സപ്ലിമെന്ററി അലോട്മെന്റ് / റാങ്ക് ലിസ്റ്റ് എന്നിവയിലേക്ക് പരിഗണിക്കപ്പെടുന്നതിനായി ജൂലൈ 15 മുതൽ 18-ന് വൈകിട്ട് അഞ്ചു മണിവരെ വിദ്യാർഥികൾക്ക് എഡിറ്റിങ് സൗകര്യം അനുവദിച്ചിരുന്നു. ആയത് പ്രകാരം എഡിറ്റിങ് സൗകര്യം ഉപയോഗിക്കുകയും എന്നാൽ അപേക്ഷ പൂർത്തീകരിക്കാത്തതുമായ വിദ്യാർഥികൾക്ക് അപേക്ഷ പൂർത്തീകരിക്കുന്നതിനുള്ള സൗകര്യം ജൂലൈ 23-ന് ഉച്ചയ്ക്ക് രണ്ടു മണി വരെ ലഭ്യമാകും. ഇവർ പൂർത്തീകരിച്ച അപേക്ഷയുടെ പ്രിന്റൗട്ട് എടുത്തു സൂക്ഷിക്കേണ്ടതുമാണ്. അപേക്ഷ പൂർത്തീകരിക്കാത്ത പക്ഷം പ്രസ്തുത വിദ്യാർഥികളെ സപ്ലിമെന്ററി അലോട്മെന്റുകളിലേക്കോ റാങ്ക് ലിസ്റ്റുകളിലേക്കോ പരിഗണിക്കില്ല. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ https://admission.uoc.ac.in/ .
സർവകലാശാലാ പഠന വകുപ്പുകളിലെ അധ്യാപക നിയമനം: ആഗസ്റ്റ് 12 വരെ അപേക്ഷിക്കാം
കാലിക്കറ്റ് സർവകലാശാലാ പഠന വകുപ്പുകളിലെ പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ ( എൻ.സി.എ. ഒഴിവുകൾ ഉൾപ്പെടെ ) തസ്തികകളിലേക്കുള്ള നിയമനത്തിന് ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ആഗസ്റ്റ് 12 വരെ നീട്ടി. അപേക്ഷയുടെ ഹാർഡ് കോപ്പി സമർപ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 22.
പി.എച്ച്.ഡി. അപേക്ഷ ക്ഷണിച്ചു
കാലിക്കറ്റ് സർവകലാശാലാ ഫിസിക്കൽ എജ്യുക്കേഷൻ പഠനവകുപ്പ് ഡയറക്ടർ ഡോ. കെ.പി. മനോജിന്റെ കീഴിൽ ജെ.ആർ.എഫ്. കാറ്റഗറിയിൽ പി.എച്ച്.ഡി. പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരൊഴിവാണുള്ളത്. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 29 – ന് രാവിലെ 11 മണിക്ക് പഠനവകുപ്പ് ഡയറക്ടറുടെ ചേമ്പറിൽ അഭിമുഖത്തിന് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് പഠനവകുപ്പുമായോ drkpmanoj@gmail.com എന്ന ഇ-മെയിലിലോ ബന്ധപ്പെടാവുന്നതാണ്.
പരീക്ഷാ അപേക്ഷാ
നാലാം സെമസ്റ്റർ എം.പി എഡ്. ( 2019 പ്രവേശനം മുതൽ ) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ ആഗസ്റ്റ് 12 വരെയും 190/- രൂപ പിഴയോടെ 17 വരെയും അപേക്ഷിക്കാം. ലിങ്ക് ജൂലൈ 29 മുതൽ ലഭ്യമാകും.
പുനർമൂല്യനിർണയഫലം
ഒന്നാം സെമസ്റ്റർ എം.എ. പൊളിറ്റിക്കൽ സയൻസ് നവംബർ 2023, വിദൂര വിഭാഗം ഒന്ന്, മൂന്ന് സെമസ്റ്റർ എം.എ. പൊളിറ്റിക്കൽ സയൻസ് നവംബർ 2022 / 2023, മൂന്നാം സെമസ്റ്റർ എം.എ. സോഷ്യോളജി, എം.എ. ഇക്കണോമിക്സ് നവംബർ 2022 / 2023, ഒന്നാം സെമസ്റ്റർ എം.എ. അറബിക് നവംബർ 2022 / 2023 പരീക്ഷകളുടെയും ഒന്നാം വർഷ എം.എ. അറബിക് ഏപ്രിൽ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയുടെയും പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
വിദൂര വിദ്യാഭ്യാസ വിഭാഗം ഒന്നാം സെമസ്റ്റർ എം.കോം. നവംബർ 2023 പരീക്ഷയുടെ സൂക്ഷ്മപരിശോധനാ, പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.



