രാഷ്ട്രീയ പ്രസ്ഥാനങ്ങളിലേക്ക് ആളെ കൂട്ടലല്ല സമസ്തയുടെ പണി;ജിഫ്രി മുത്തുക്കോയ തങ്ങള്‍

മലപ്പുറം: സമസ്തയെ ആര്‍ക്കും ഹൈജാക്ക് ചെയ്യാന്‍ കഴിയില്ലെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍. കമ്മ്യൂണിസത്തിനെതിരെ സമസ്ത പാസാക്കിയ പ്രമേയം സമസ്തയുടെ ഔദ്യോഗിക അഭിപ്രായമല്ലെന്നും ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരണത്തിന് ഇല്ലെന്നും തങ്ങള്‍ പറഞ്ഞു.

സമസ്തയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ രാഷ്ട്രീയ വിദ്യാഭ്യാസം നല്‍കേണ്ട സാഹചര്യമില്ലെന്നും ഏത് തരത്തിലുള്ള രാഷ്ട്രീയത്തിനായാലും ആളെ കൂട്ടലല്ല സമസ്തയുടെ പണിയെന്നും അദേഹം പറഞ്ഞു. സമസ്തയുടെ പ്രസിഡന്റ് എന്ന നിലയ്ക്ക് ഔദ്യോഗികമായ അഭിപ്രായങ്ങളാണ് താന്‍ പറയുന്നതെന്നും അദേഹം പറഞ്ഞു.

Share news
error: Content is protected !!
Scroll to Top