Section

malabari-logo-mobile

സില്‍വര്‍ ലൈന്‍ പാക്കേജ്; വീട്‌ നഷ്ടമാകുന്നവര്‍ക്ക് നഷ്ടപരിഹാര തുകയ്ക്ക് പുറമെ 4.67 ലക്ഷം രൂപ

HIGHLIGHTS : തിരുവനന്തപുരം; കെ റെയില്‍ പദ്ധതിയുടെ പുരനധിവാസ പാക്കേജിന്റെ പ്രാഥമിക രൂപമായി. പദ്ധതിയുമായി ബന്ധപ്പെട്ട് വീട് നഷ്ടമാകുന്ന ഭൂവുടമകള്‍ക്ക് നഷ്ടപരിഹാരത...

തിരുവനന്തപുരം; കെ റെയില്‍ പദ്ധതിയുടെ പുരനധിവാസ പാക്കേജിന്റെ പ്രാഥമിക രൂപമായി. പദ്ധതിയുമായി ബന്ധപ്പെട്ട് വീട് നഷ്ടമാകുന്ന ഭൂവുടമകള്‍ക്ക് നഷ്ടപരിഹാരത്തുകയ്ക്ക് പുറമേ 4.6 ലക്ഷം രൂപ കൂടി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അല്ലെങ്കില്‍ നഷ്ടപരിഹാരവും 1.6 ലക്ഷവും ലൈഫ് മാതൃകയിലുള്ള വീടും നല്‍കും. തിരുവനന്തപുരത്ത് ജനസമക്ഷം സില്‍വര്‍ ലൈന്‍ പരിപാടിയില്‍ മുഖ്യമന്ത്രിയാണ് പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചത്.

വിപണി വിലയുടെ ഇരട്ടി തുകയാണ് നഷ്ടപരിഹാരമായി ഭൂവുടമകള്‍ക്ക് നല്‍കുക. കേരളത്തില്‍ ഗതാഗത സൗകര്യം കൂടണം. ഭൂമി നഷ്ടപ്പെട്ടവരെ സഹായിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുക. ആളുകളെ ഉപദ്രവിക്കലല്ല ഉണ്ടാവുക. സംസ്ഥാനത്ത് പശ്ചാത്തല സൗകര്യം വികസിക്കണം. കാലത്തിനനുസരിച്ച് നാം മുന്നോട്ട് പോകണം. വികസനം ഇന്നുള്ളിടത്ത് നില്‍ക്കുകയാണ്. പലമേഖലകളിലും നാം പിന്നിലാണ്. ഇതിന് പരിഹാരമുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

sameeksha-malabarinews

കാലിത്തൊഴുത്തുകള്‍ പൊളിച്ചു നീക്കപ്പെടുകയാണെങ്കില്‍ അതിന് 25,000 രൂപ മുതല്‍ 50,000 രൂപവരെ നഷ്ടപരിഹാരം നല്‍കും. വാണിജ്യസ്ഥാപനം നഷ്ടപ്പെടുന്ന ഭൂവുടമകള്‍ക്ക് വിപണി വിലയുടെ ഇരട്ടിവരുന്ന നഷ്ടപരിഹാര തുകയ്ക്ക് പുറമേ 50,000 രൂപകൂടി നല്‍കും. വാടക കെട്ടിടത്തിലെ വാണിജ്യസ്ഥാപനം നഷ്ടമാകുന്നവര്‍ക്ക് 2 ലക്ഷം രൂപയും പാക്കേജിന്റെ ഭാഗമായി നല്‍കും. വാസസ്ഥലം നഷ്ടമാകുന്ന വാടക താമസക്കാര്‍ക്ക് 30,000 രൂപയും നല്‍കുമെന്നും പിണറായി വിജയന്‍ പറഞ്ഞു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!