തളിപറമ്പില്‍ മുസ്ലീം ലീഗ് ഓഫീസ് കത്തിച്ചു; എസ്ഡിപിഐയെന്ന് ലീഗ്

തളിപറമ്പ്: തളിപറമ്പിലെ മുസ്ലീം ലീഗ് ഓഫീസായ ചിറവക്കിലെ സിഎച്ച് സെന്റര്‍ അജ്ഞാതര്‍ അടിച്ച് തകര്‍ത്ത് തീയിട്ടു.

ജീവ കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം കൊടുക്കുന്ന ഓഫീസാണ് സിഎച്ച്‌സെന്റര്‍. തീപിടുത്തത്തില്‍ ഓഫീസ് പൂര്‍ണ്ണമായും കത്തി നശിച്ചു. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് തീയിട്ടത്. ഓഫീസിലെ ഫര്‍ണിച്ചറുകളും, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട രേഖകളും, കമ്പ്യൂട്ടറുകളും പൂര്‍ണ്ണമായും കത്തി നശിച്ചു. സംഭവത്തിന് പിന്നില്‍ എസ്ഡിപിഐയാണെന്ന് മുസ്ലീം ലീഗ് ആരോപിച്ചു.

കുറച്ചു ദിവസങ്ങളായി ഇവിടെ എസ്ഡിപിഐ മുസ്ലീം ലീഗ് സംഘര്‍ഷം നിലനില്‍ക്കുകയാണ്. ആഴ്ചകള്‍ക്ക് മുമ്പ് ടൗണിലെ മുസ്ലീം ലീഗ് ഓഫീസിന് നേരെയുണ്ടായ ആക്രമണത്തെ തുടര്‍ന്ന് എസ്ഡിപിഐ പ്രവര്‍ത്തകരുടെ ടൗണിലുള്ള കടകള്‍ കത്തിച്ച സംഭവം ഉണ്ടായിരുന്നു.

സംഭവത്തില്‍ പ്രതിഷേധിച്ച് നാളെ മുസ്ലീം ലീഗ് തളിപ്പറമ്പ് നഗരസഭാ പരിധിയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. സംഘര്‍ഷം കണക്കിലെടുത്ത് സംഭവസ്ഥലത്ത് കനത്ത പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top