ഷര്‍ട്ട് ധരിക്കാതെ ക്ഷേത്രത്തില്‍ കയറുന്നത് ദുരാചാരം;വെള്ളാപ്പള്ളി

vellappallyകോട്ടയം : ഭക്തര്‍ ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കുമ്പോള്‍ ഷര്‍ട്ട് ധരിക്കരുതെന്ന ക്ഷേത്രാചാരത്തിനെതിരെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുമ്പോള്‍ ഭക്തര്‍ ഷര്‍ട്ട് ധരിക്കാതെ പ്രവേശിക്കുന്നതാണ് ദുരാചരമെന്ന് വെള്ളാപ്പള്ളി പറഞ്ഞു.

ശബരിമലയിലും, പഴനിയിലും,തിരുപ്പതിയിലും ദര്‍ശനത്തിനെത്തുമ്പോള്‍ ഭക്തര്‍ക്ക് ഷര്‍ട്ട് ധരിക്കാന്‍ അനുവാദമുണ്ടെന്നും എന്നാല്‍ ഗുരുവായൂരില്‍ ഷര്‍ട്ട് ധരിക്കരുത് എന്ന് പറയുന്നതില്‍ എന്ത് ഔചിത്യമാണ് ഉള്ളതെന്നും വെള്ളാപ്പള്ളി ചോദിച്ചു.

എന്നാല്‍ ഇക്കാര്യങ്ങളെ കുറിച്ച് താനല്ല തന്ത്രികളാണ് അഭിപ്രായം പറയേണ്ടതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

 

Share news
error: Content is protected !!
Scroll to Top