മുസ്ലിം യൂത്ത്‌ലീഗ് തിരൂരങ്ങാടി പൊലീസ് സ്റ്റേഷന്‍ മാർച്ച് നടത്തി

തിരൂരങ്ങാടി: തിരൂരങ്ങാടി പൊലീസ് നിരന്തരം നടത്തുന്ന അനീതികള്‍ക്കെതിരെ തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത്‌ലീഗ് കമ്മിറ്റി പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തി. രാവിലെ എട്ട് മണിക്ക് ചെമ്മാട് പരപ്പനങ്ങാടി റോഡിലെ താജ് പരിസരത്ത് നിന്നും ആരംഭിച്ച മാര്‍ച്ച് പോലീസ് സ്റ്റേഷൻ പരിസരത്ത് തടഞ്ഞു.

സമസ്ത നേതാവ് അബ്ദുസ്സമദ് പൂക്കോട്ടൂരിനെതിരെയുള്ള കള്ളക്കേസ് പിന്‍വലിക്കുക, തൊണ്ടി മണല്‍ കൊള്ള, നിര്‍ബന്ധിത പണപ്പിരിവ് അന്വേഷിക്കുക, കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുക, മണല്‍, മണ്ണ്, ലഹരി മാഫിയകളെ നിയന്ത്രിക്കുക, പൊലീസ് സ്റ്റേഷനിലെ ഏജന്റ് ഭരണം അവസാനിപ്പിക്കുക, എല്ലാവര്‍ക്കും നീതി ഉറപ്പാക്കുക, അനാവശ്യ വേട്ടയാടന്‍ അവസാനിപ്പിക്കുക, യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ എടുത്ത കള്ളക്കേസ് പിന്‍വലിക്കുക എന്നി ആവശ്യങ്ങളുന്നയിച്ചാണ് മാര്‍ച്ച്.

മാര്‍ച്ച് കെ.പി.എ മജീദ് എം.എല്‍.എ ഉദ്ഘാടനം ചെയ്യതു. യൂത്ത്‌ലീഗ് നേതാവ് യുഎ റസാക്ക്, ഷരീഫ് കുറ്റൂര്‍ തുടങ്ങിയവർ സംസാരിച്ചു

Share news
error: Content is protected !!
Scroll to Top