പാലക്കാട് വൃദ്ധദമ്പതികൾ വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

പാലക്കാട് പുതുപ്പരിയാരം വൃദ്ധദമ്പതികളെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പ്രതീക്ഷ നഗർ സ്വദേശികളായ ചന്ദ്രൻ (65) ഭാര്യ ദേവി (56) എന്നിവരാണ് മരിച്ചത്. രക്തത്തിൽ മുങ്ങിയ നിലയിലായിരുന്നു മൃതദേഹങ്ങൾ.

വീട്ടിൽ ആരെയും പുറത്ത് കാണാത്തതിനാൽ അയൽവാസികൾ ചെന്നു നോക്കിയപ്പോഴാണ് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയത്. അയൽവാസികളാണ് വിവരം പോലീസിനെ അറിയിച്ചത്.

മരിച്ച ദമ്പതികളുടെ മകൻ കഴിഞ്ഞ ദിവസം വീട്ടിൽ ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു എന്നാൽ ഇയാളെ ഇപ്പോൾ കാണാനില്ല.  ഇയാൾക്കു വേണ്ടി പോലീസ് തിരച്ചിൽ ആരംഭിച്ചു. വീട് അകത്തു നിന്നും പൂട്ടിയ നിലയിലാണ്. കൊലപാതകം എന്ന സൂചനയാണ് പോലീസ് നൽകുന്നത്

 

Share news
error: Content is protected !!
Scroll to Top