Section

malabari-logo-mobile

മുസ്ലിം യൂത്ത്ലീഗ് ഇടപെടല്‍; താലൂക്ക് ആസ്പത്രി ഒ.പിയില്‍ സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കും

HIGHLIGHTS : Muslim Youth League intervention; The services of specialist doctors will be ensured in the Taluk Hospital OP

തിരൂരങ്ങാടി: താലൂക്ക് ആസ്പത്രിയിലെ ഒ.പിയില്‍ സ്പെഷ്യലിസ്റ്റ് ഡോട്കര്‍മാരുടെ സേവനം ഉറപ്പു വരുത്തും. അതിന്റെ ഭാഗമായി കോവിഡ് ചികില്‍സക്ക് ഇനി മുതല്‍ എന്‍.എച്ച്.എം ഡോക്ടര്‍മാരുടെ സേവനം മാത്രമേ ഉണ്ടാകൂ. തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത്ലീഗിന്റെ ഇടപെടലിനെ തുടര്‍ന്നാണ് ആസ്പത്രി അധികൃതരുടെ നടപടി.

39 ഡോക്ടര്‍മാരുണ്ടായിട്ടും കഴിഞ്ഞ ദിവസം നോണ്‍ കോവിഡ് ഒ.പിയില്‍ നാമമാത്രമായ ഡോ്ക്ടര്‍മാര്‍ ജോലിക്കെത്തിയത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇത് പത്രമാധ്യമങ്ങളിലും മറ്റും വാര്‍ത്തയാകുകയും മുസ്ലിം യൂത്ത്ലീഗ് ആസ്പത്രി സുപ്രണ്ട്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ആരോഗ്യ മന്ത്രി, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു.

sameeksha-malabarinews

ഇനി മുതല്‍ താലൂക്ക് ആസ്പത്രി ഒ.പിയില്‍ പത്തിലതികം ഡോക്ടര്‍മാരുടെ സേവനം എല്ലാ ദിവസവും ഉറപ്പ് വരുത്തും. അവധി ദിവസങ്ങളിലും ഡോക്ടര്‍മാരുടെ അവൈലബിലിറ്റി അനുസരിച്ച് സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനവും ഉറപ്പു വരുത്തുന്നതിനാണ് ആസ്പത്രി അധികൃതര്‍ തീരുമാനിച്ചിട്ടുള്ളത്.

സാധാരണ കോവിഡിലുള്ള പത്ത് ഡോക്ടര്‍മാര്‍ക്ക് പുറമെ നാലോ മൂന്നോ ഡോക്ടര്‍മാര്‍ കോവിഡ് വിഭാഗത്തിലായിരുന്നു ഒ.പി നടത്തിയിരുന്നത്. ഇനി മുതല്‍ കോവിഡ് ചികില്‍സക്കായി നിയമിച്ച എന്‍.എച്ച്.എമ്മിന്റെ പത്ത് ഡോക്ടര്‍മാര്‍ തന്നെ കോവിഡ് ഒ.പിയും ഐ.പിയും മുന്നോട്ട് കൊണ്ട് പോകും. ഇതോടെ കോവിഡ് ഇതര ചികില്‍സക്ക് 29 ഡോട്കര്‍മാരുടെ സേവനം ലഭിക്കും.

ഗൈനക്കോളജി വിഭാഗത്തില്‍ നാല്, കുട്ടികളുടെ വിഭാഗത്തില്‍ മൂന്ന്, എല്ല് വിഭാഗത്തില്‍ രണ്ട്, ദന്ത വിഭാഗത്തില്‍ രണ്ട്, ഇ.എന്‍.ടി, തൊലി, സര്‍ജന്‍, ഫിസിഷ്യന്‍, അനസ്തേഷ്യ, മാനസിക രോഗം, കണ്ണ്, ക്യാഷ്വാല്‍റ്റി മെഡിക്കല്‍ ഓഫീസേഴ്‌സ് നാല്, അസിസ്റ്റന്റ് സര്‍ജന്‍ നാല്, ആര്‍.എം.ഒ ഒന്ന്, ഇവര്‍ക്ക് പുറമെ ഉച്ചക്ക് ശേഷമുള്ള ഡ്യൂട്ടിക്കായി നഗരസഭ നിയമിച്ച ഒരാള്‍, പാലിയേറ്റീവ് കെയറിനായി നഗരസഭ നിയമിച്ച മറ്റൊരാള്‍ എന്നിങ്ങനെയാണ് സേവനം ലഭിക്കുക.

മാത്രവുമല്ല കിടത്തി ചികില്‍സ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ബെഡുകളുടെ എണ്ണവും കൂട്ടുന്നുണ്ട്. ഇപ്പോള്‍ 62 കിടക്കകളാണുള്ളത്. അത് നൂറായി വര്‍ധിപ്പിക്കും. കോവിഡ് ചികില്‍സ നടക്കുന്ന ഡി.ഇ.ഐ.സി കെട്ടിടം കുട്ടികളുടെ സ്പെഷ്യല്‍ ചികില്‍സക്ക് തന്നെ വിട്ടു നല്‍കും. കോവിഡ് ഐ.പി സസ്ത്രീകളുടെയും കുട്ടികളുടെയും കെട്ടിടത്തിലെ മൂന്നാം നിലയിലേക്ക് മാറ്റും. പരിശോധന നേരത്തെ കോവിഡ് ചികില്‍സ നടന്ന ഓടിട്ട കെട്ടിടത്തിലേക്ക് മാറ്റുന്നതിനും തീരുമാനിച്ചിട്ടുണ്ടെന്ന് ആസ്പത്രി അധികൃതര്‍ അറിയിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!