കരിപ്പൂരിൽ വീട് തകര്‍ന്ന് രണ്ട് കുട്ടികള്‍ മരിച്ചു

മലപ്പുറം : മലപ്പുറം കരിപ്പൂര്‍ മാതാംകുളത്ത് കനത്ത മഴയില്‍ വീട് തകര്‍ന്ന് രണ്ടു കുട്ടികള്‍ മരിച്ചു. റിസ് വാന (8 വയസ്സ്) റിന്‍സാന ( 7 മാസം ) എന്നിവരാണ് മരിച്ചത്.

ചേനാടി മുഹമ്മദ് കുട്ടി എന്നയാളുടെ വീടാണ് തകര്‍ന്നത്.

പുലര്‍ച്ചെ നാലര മണിയോടെയാണ് അപകടം ഉണ്ടായത്. വീടിന്റെ പിന്‍ഭാഗത്തേക്ക് മണ്ണിടിഞ്ഞു വീണതിനെ തുടര്‍ന്ന് വീട് തകരുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടികളെ നാട്ടുകാര്‍ ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയെങ്കിലും വഴിയിൽ വെച്ച് മരണം സംഭവിക്കുകയായിരുന്നു.

കുട്ടികളുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലാണ് ഉള്ളത്. ഇന്നലെ  വൈകുന്നേരം മുതൽ  തുടങ്ങിയ മഴ. ജില്ലയിൽ ഇപ്പോഴും തുടരുകയാണ്.

പലയിടത്തും നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top