Section

malabari-logo-mobile

വിവാഹപ്രായം; ശക്തമായ എതിര്‍പ്പുമായി മുസ്ലീം പെണ്‍കുട്ടികള്‍

HIGHLIGHTS : കോഴിക്കോട് : മുസ്ലീം പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 ല്‍ നിന്ന് 16 ആക്കണമെന്ന അഭിപ്രായത്തിനെതിരെ മുസ്ലീം പെണ്‍കുട്ടികള്‍

Muslim_Wedding150DSC_8397കോഴിക്കോട് : മുസ്ലീം പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 ല്‍ നിന്ന് 16 ആക്കണമെന്ന അഭിപ്രായത്തിനെതിരെ മുസ്ലീം പെണ്‍കുട്ടികള്‍ ശക്തമായ എതിര്‍പ്പുമായി രംഗത്ത്. വിവഹപ്രായം കുറക്കണമെന്നതിനെകുറിച്ചുള്ള അഭിപ്രായം ആരാഞ്ഞ് മലപ്പുറം ജില്ലയില്‍ 10 കോളേജുകളില്‍ നടത്തിയ സര്‍വ്വേയില്‍ 99ശതമാനം പെണ്‍കുട്ടികളും സമുദായ സംഘടനകളുടെ അഭിപ്രായത്തെ തള്ളി. എംഇഎസ് മലപ്പുറം ജില്ലാ കമ്മറ്റി നടത്തിയ സര്‍വ്വേയില്‍ 4,040 കുട്ടികളാണ് പങ്കെടുത്തത്. ഇവരില്‍ 4,003 പേരും വിവാഹപ്രായം കുറക്കുന്നതിനെതിരെയാണ് വോട്ട് രേഖപെടത്തിയത്.

ഉന്നതവിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ നേരത്തെയുള്ള വിവാഹം തടസ്സമാകുന്നതിനാല്‍ വിവാഹപ്രായം പതിനെട്ടോ അതിനു മുകളിലോ ആക്കണമെന്നാണ് 90 ശതമാനം കുട്ടികളും ആവശ്യപ്പെട്ടത്. പെണ്‍കുട്ടികളുടെ ഈ അഭിപ്രായത്തെ മാനിച്ചുകൊണ്ട് അതിന്റെ അടിസ്ഥാനത്തില്‍ നിലപാടി സ്വീകരിക്കുമെന്ന് എംഇഎസ് പ്രസിഡണ്ട് ഫസല്‍ ഗഫൂര്‍ പ്രതികരിച്ചു.

sameeksha-malabarinews

എംഇഎസ് ഉള്‍പ്പെടെയുള്ള 10 മുസ്ലീം സംഘടനകളാണ് പെണ്‍കുട്ടികളുടെ വിവാഹപ്രായം കുറക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!