സ്വര്‍ണം കടത്താന്‍ ഫയാസ് മിസ് സൗത്ത് ഇന്ത്യയെയും ഉപയോഗപ്പെടുത്തി

fayasകൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തിലൂടെ കോടികളുടെ സ്വര്‍ണ്ണകടത്ത് നടത്തിയ കേസ് പുതിയ വഴിത്തിരിവിലേക്ക്. കേസിലെ മുഖ്യ പ്രതിയായ ഫയാസിന് മുന്‍ മിസ് സൗത്ത്് ഇന്ത്യയുമായി അടുത്ത ബന്ധമുള്ളതായി റിപ്പോര്‍ട്ട്. ഇവരുമായി ദിവസം നിരവധി തവണ ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി തെളിവ്. സ്വര്‍ണ്ണകടത്തിനും മനുഷ്യക്കടത്തിനും മിസ് സൗത്തിന്ത്യയെ നിരവധി തവണ ഉപയോഗിച്ചെന്ന് ഫയാസ് സമ്മതിച്ചതായി സൂചന. ഫയാസിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോളാണ് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായത്.

നിരവധി സിനിമാ താരങ്ങളുമായും മന്ത്രിമാരുമായും ഫയാസിന് അടുത്ത ബന്ധമാണുള്ളത്.

കഴിഞ്ഞ ദിവസം ജാക്കറ്റിനുള്ളില്‍ ഒളിപ്പിച്ച 20 കിലോ സ്വര്‍ണ്ണവുമായി രണ്ട് സ്ത്രീകള്‍ പിടിയിലായതോടെയാണ് കള്ളക്കടത്തിന്റെ ചുരുളഴിഞ്ഞത്.

 

Share news
error: Content is protected !!
Scroll to Top