യുവതിയെ സുഹൃത്തുക്കള്‍ക്ക് കാഴ്ചവെച്ച ഭര്‍ത്താവ് കീഴടങ്ങി

തിരൂര്‍ : സുഹൃത്തുക്കള്‍ക്ക് ഭാര്യയെ കാഴ്ചവെച്ച കേസിലെ മുഖ്യപ്രതി തിരൂര്‍ കോടതിയില്‍ കീഴടങ്ങി. തിരുന്നാവായ കൈത്തക്കര കുന്നത്ത് അബ്ദുള്‍ റസാഖ് (26) ആണ് തിരൂര്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്. ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. മറ്റു മൂന്നു പ്രതികള്‍ ഒളിവിലാണ്.

ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി തിരുന്നാവായ സ്വദേശിനിയായ 21 കാരിയെ അബോധാവസ്തയിലാക്കി സുഹൃത്തുക്കളായ മൊല്ലഞ്ചേരി മുഹമ്മദ് കുട്ടി എന്ന മാനു, കുത്തുക്കല്ല് പറമ്പ് പൊട്ടച്ചോല റസാഖ്, വലിയ പറപ്പൂര്‍ കെ വി അയ്യൂബ് എന്നിവര്‍ക്ക് കൈമാറി.

ഇവര്‍ യുവതിയെ ക്രൂരമായ ലൈംഗികപീഡനത്തിന് ഇരയാക്കുകയും ചെയ്തു. തുടര്‍ന്നും ഭര്‍ത്താവ് യുവതിയെ സുഹൃത്തുക്കളുടെ ഇംഗിതത്തിന് വഴങ്ങാന്‍ ആവശ്യപ്പെട്ടു. എതിര്‍ത്തപ്പോള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച നഗ്നചിത്രം കാണിച്ച് ഭീഷണിപ്പെടുത്തി. പീഡനം തുടര്‍ന്നപ്പോള്‍ യുവതി വീട്ടിലേക്ക് പോന്നു. പിന്നീടാണ് പോലീസില്‍ പരാതി നല്‍കിയത്. പ്രതിയെ തിരൂര്‍ സബ്ജയിലേക്ക് മാറ്റി.

 

Share news
error: Content is protected !!
Scroll to Top