മലപ്പുറത്ത്‌ മുസ്ലീം ലീഗ്‌ പ്രവര്‍ത്തകന്‍ കുത്തേറ്റ്‌ മരിച്ചു: മഞ്ചേരി മണ്ഡലത്തില്‍ ഉച്ചക്ക്‌ ശേഷം ഹര്‍ത്താലിന്‌ ആഹ്വാനം

മലപ്പുറം പാണ്ടിക്കാട്ട്‌ മുസ്ലീംലീഗ്‌ പ്രവര്‍ത്തകന്‍ കുത്തേറ്റ്‌ മരിച്ചു. കീഴാറ്റൂര്‍ ഒറവുംപുറത്ത്‌ ആര്യാടന്‍ വീട്‌ില്‍ മുഹമ്മദ്‌ സമീര്‍ (26) ആണ്‌ മരിച്ചത്‌. ഇന്നലെ രാത്രി 11 മണിയോടെയാണ്‌ അക്രമം നടന്നത്‌. സമീറിന്റെ ബന്ധുവിനും പരിക്കേറ്റിട്ടുണ്ട്‌. സമറീനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്ങിലും ഇന്ന്‌ പുലര്‍ച്ചയോടെ മരണം സംഭവിക്കുയായിരുന്നു.

കൊലക്ക്‌ പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന്‌ യുഡിഎഫ്‌ ആരോപിച്ചു.

തെരഞ്ഞെടുപ്പിനെ ചൊല്ലി മൂന്ന്‌ തവണ പ്രദേശത്ത്‌ സിപിഎം-യുഡിഎഫ്‌ സംഘര്‍ഷം ഉണ്ടായിരുന്നു. സംഭവത്തില്‍ മൂന്ന്‌ പേരെ പോലീസ്‌ കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്‌.,

എന്നാല്‍ രണ്ട്‌ കുടുംബങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ്‌ കൊലപാതകത്തില്‍ കലാശിച്ചതെന്നാണ്‌ സിപിഎമ്മിന്റെ പ്രതികരണം.

Share news
error: Content is protected !!
Scroll to Top