തിരൂരില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍

തിരൂര്‍ :കൂട്ടായി കോതപ്പറമ്പില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍ തിരൂര്‍ വാക്കാട് സ്വദേശി മൂസാമിന്റെ പുരക്കല്‍ ഷൗക്കത്തലിയാണ് അറസ്റ്റിലായത്.
കഴിഞ്ഞ ഫെബ്രുവരി ആറിനാണ് കേസിനാസ്പദമായ സംഭവം. കോതപറമ്പില്‍ വെച്ച് ജാറക്കടവത്ത് അലിക്കുട്ടിയെയാണ് കൈക്കും കാലിനും തലക്കും വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ അലിക്കുട്ടി ഏറെ നാളായി ചിക്തസയിലായിരുന്നു.

തിരൂര്‍ എസ്‌ഐ ജിനേഷിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് ഷൗക്കത്തിലി പിടിയിലാകുന്നത്.

ഷൗക്കത്തലിയും മുസ്ലീംലീഗ് പ്രവര്‍ത്തകനാണ്. തീരദേശത്തെ ലീഗിനകത്തുളള ചേരിപ്പോരാണ് അക്രമത്തിലേക്ക് നയിച്ചതെന്ന് ആക്ഷേപമുണ്ട്.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14ദിവസത്തേക്ക് റിമാന്റ് ചെയ്തു

Share news
error: Content is protected !!
Scroll to Top