എഴുത്തുകാരി അഷിത അന്തരിച്ചു

തൃശൂര്‍: എഴുത്തുകാരി അഷിത(63)അന്തരിച്ചു.അര്‍ബുദരോഗബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. അസുഖം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇതിനിടയിലാണ് ചൊവ്വാഴ്ച അര്‍ധരാത്രിയോടെ മരണം സംഭവിച്ചത്.

ചെറുകഥാകൃത്തും കവിയത്രിയും വിവര്‍ത്തകയുമായ അഷിത തൃശൂരിലെ പഴയന്നൂരിലാണ് ജനിച്ചത്.അഷിതയുടെ കഥകള്‍,മീര പാടുന്നു,കല്ലുവെച്ച നുണകള്‍, വിസ്മയ ചിഹ്നങ്ങള്‍ തുടങ്ങിയവ പ്രധാന കൃതികളാണ്. കവിതകള്‍, ബാലസാഹിത്യ കൃതികള്‍,ആത്മീയഗ്രന്ഥങ്ങള്‍ എന്നിവ രചിച്ചിട്ടുണ്ട്. ഇടശ്ശേരി പുരസ്‌ക്കാരം,ലളിതാംബിക അന്തര്‍ജനം സ്മാരക പുരസ്‌ക്കാരം,അങ്കണം അവാര്‍ഡ്,പത്മരാജന്‍ പുരസ്‌ക്കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.

ഭര്‍ത്താവ് ഡോ.കെ വി രാമന്‍കുട്ടി. മക്കള്‍:ഉമ. മരുമകന്‍:ശ്രീജിത്ത്.

Share news
error: Content is protected !!
Scroll to Top