Section

malabari-logo-mobile

മുസ്ലീംലീഗ് നേതാവ് മൂഴിക്കല്‍ മുഹമ്മദ് കുട്ടി മുന്‍ഷി നിര്യാതനായി

HIGHLIGHTS : തിരൂരങ്ങാടി; പാലത്തിങ്ങല്‍ പള്ളിപടി സ്വദേശിയും മുസ്ലിംലീഗ് നേതാവുമായ മൂഴിക്കല്‍ മുഹമ്മദ് കുട്ടി മുന്‍ഷി ഹൃദയാഘാതംമൂലം നിര്യാതനായി. കോട്ടക്കല്‍ സ്വക...

തിരൂരങ്ങാടി; പാലത്തിങ്ങല്‍ പള്ളിപടി സ്വദേശിയും മുസ്ലിംലീഗ് നേതാവുമായ മൂഴിക്കല്‍ മുഹമ്മദ് കുട്ടി മുന്‍ഷി ഹൃദയാഘാതംമൂലം നിര്യാതനായി. കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ വച്ച് ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു മരണം.

പാലത്തിങ്ങല്‍ എ എം എല്‍ പി സ്‌കൂള്‍ മുന്‍ അറബി അധ്യാപകനായിരുന്നു.ഇന്നലെ രാവിലെ നെഞ്ചുവേദന അനുഭവപെട്ടതിനെ തുടര്‍ന്ന് കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
മുസ്ലിംലീഗ് മണ്ഡലം വൈസ് പ്രസിഡണ്ട്, സ്വതന്ത്ര കര്‍ഷക സഘം ജില്ലാ ജോയിന്‍ സെക്രട്ടറി. എസ്ടിയു ഭാരവാഹി, മുന്‍ യൂത്ത് ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി, മുന്‍ മുസ്ലിംലീഗ് തിരൂരങ്ങാടി പഞ്ചായത്ത് സെക്രട്ടറി, പ്രസിഡന്റ്, മുന്‍ തിരൂരങ്ങാടി ഗ്രാമപഞ്ചായത്ത് മെമ്പര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍, കെ എന്‍ എം സംസ്ഥാന കൗണ്‍സിലര്‍, ജില്ലാ സെക്രട്ടറി, പാലത്തിങ്ങല്‍ ടൗണ്‍ സലഫി മസ്ജിദ് സെക്രട്രി,ഖാഇദെ മില്ലത്ത് ഫൗണ്ടേഷന്‍ രക്ഷാധികാരി ,തുടങ്ങി നിരവദി മേഖലയില്‍ സേവനപ്രവര്‍ത്തനം കാഴ്ച്ചവെച്ചിട്ടുണ്ട്.

sameeksha-malabarinews

രാവിലെ പത്തുമണിക്ക് പാലത്തിങ്ങല്‍ വലിയ ജുമാ മസ്ജിദില്‍ ഖബറടക്കം

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!