മസ്‌കത്തില്‍ 12 വയസ്സുകാരന്‍ ഓടിച്ച വഹനമിടിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥി മരിച്ചു.

മസ്കത്ത്:മസ്‌കത്തില്‍ 12 വയസ്സുകാരന്‍ ഓടിച്ച വഹനമിടിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥി മരിച്ചു. ഇബ്രായിയലെ അറാഖി ഏരിയയിലാണ് അപകടമുണ്ടായത്. അപകടത്തില്‍ പത്തുവയസ്സുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് മരിച്ചത്.

ഞായറാഴ്ച ഉച്ചക്ക് ശേഷം സ്കൂള്‍ വിട്ട് വരുകയായിരുന്ന സാലിം അല്‍ അബ്രി എന്ന പത്തുവയസ്സുകാരന്‍ റോഡ് മുറിച്ചുകടക്കുമ്പോഴായിരുന്നു അപകടം. അതിവേഗത്തില്‍ വരുകയായിരുന്ന വാഹനം സാലിമിനെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥി സംഭവ സ്ഥലത്തുതന്നെ മരിച്ചു.

കുറ്റക്കാരനായ 12കാരന്‍ പൊലീസ് കസ്റ്റഡിയിലാണ്. പൊലീസ് കുട്ടിയെ ചോദ്യം ചെയ്തുവരുന്നു. 18 വയസ്സാണ് ഒമാനില്‍ ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാനുള്ള കുറഞ്ഞ പ്രായം.

Share news
error: Content is protected !!
Scroll to Top