Section

malabari-logo-mobile

കെഎസ്ആര്‍ടിസി നിരക്ക് കൂട്ടി

HIGHLIGHTS : തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസ് ചാര്‍ജ് വര്‍ദ്ധിപ്പിച്ചു. മിനിമം ചാര്‍ജ് 6 രൂപയില്‍ നിന്ന് 7 രൂപയാക്കിയാണ് വര്‍ദ്ധിപ്പിച്ചത്. ഇതിലൂടെ ആറേകാല്‍ കോട...

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസ് ചാര്‍ജ് വര്‍ദ്ധിപ്പിച്ചു. മിനിമം ചാര്‍ജ് 6 രൂപയില്‍ നിന്ന് 7 രൂപയാക്കിയാണ് വര്‍ദ്ധിപ്പിച്ചത്. ഇതിലൂടെ ആറേകാല്‍ കോടി രൂപയുടെ വരുമാനം കൂടുതല്‍ പ്രതീക്ഷിക്കുന്നതായി മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു.

ജനുവരി മുതല്‍ പുതുക്കിയ നിരക്ക് നിലവില്‍ വരുമെന്നാണ് സൂചന. 2014 മെയ് 20നാണ് അവസാനമായി നിരക്ക് കൂട്ടിയത്. അന്ന് ഓര്‍ഡിനറി ബസുകളുടെ മിനിമം ചാര്‍ജ് അഞ്ച് രൂപയില്‍ നിന്നും ഏഴു രൂപയായാണ് വര്‍ധിപ്പിച്ചത്. പിന്നീട് ഡീസല്‍ വില കുറഞ്ഞതിനെത്തുടന്ന് മിനിമം ചാര്‍ജ് കെഎസ്ആര്‍ടിസിയുടെ മിനിമം ചാര്‍ജ് ആറു രൂപയായി കുറയ്ക്കുകയായിരുന്നു.

sameeksha-malabarinews

അതേസമയം മിനിമം ചാര്‍ജ് 9 രൂപയാക്കി ഉയര്‍ത്തണമെന്ന സ്വകാര്യ ബസ്സുടമകളുടെ ആവശ്യം മന്ത്രിസഭാ യോഗം തള്ളി. ഇന്ധന വിലവര്‍ധനയുടെ പശ്ചാത്തലത്തില്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാനാകില്ലെന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചുനിന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!