യുഎപിഎ ചുമത്തപ്പെട്ട നദീറിനെ വിട്ടയച്ചു

കോഴിക്കോട്: യുഎപിഎ ചുമത്തപ്പെട്ട മനുഷ്യാവകാശ പ്രവര്‍ത്തകന്‍ നദീറിനെ വിട്ടയച്ചു. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് നടപടി. തെളിവുകളില്ലാത്ത സാഹചര്യത്തിലാണ് നദീറിനെ പോലീസ് വിട്ടയച്ചത്. ഇന്നലെ അര്‍ധരാത്രിയാണ് നദീറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

ആറളത്തെ കോളനികളില്‍ മാവോയിസ്റ്റ് ലഘുലേഖ വിതരണം ചെയ്ത സംഘത്തില്‍ നദീര്‍ ഉണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് ഇന്നലെ പോലീസ് കസ്റ്റഡിയിലെടുത്തത്.

സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനും സാമൂഹ്യപ്രവര്‍ത്തകനുമായ നദീറിനെ ഇന്നലെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നദീറിന്റെ അറസ്റ്റിനെതിരെ കോഴിക്കോട് കിഡ്‌സണ്‍ കോണറിലും കൊച്ചിയിലും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.

Share news
error: Content is protected !!
Scroll to Top