
തിരുവനന്തപുരം: കവി മുരുകന്‍ കാട്ടാക്കടയ്ക്ക് എതിരെ വധ ഭീഷണി. കഴിഞ്ഞ ദിവസമാണ് ഒരാള്‍ ഫോണിലൂടെ മുരുകന്‍ കാട്ടാക്കടയെ തുടര്‍ച്ചയായി ഭീഷണിപ്പെടുത്തിയത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കവിതകളൊക്കെ നല്ലതാണെന്നും എന്നാല്‍ കമ്യൂണിസത്തെ പുകഴ്ത്തി എഴുതിയ കവിതകളെ അംഗീകരിക്കാനാകില്ലെന്നും വിളിച്ചയാള്‍ പറഞ്ഞതായ് മുരുകന്‍ കാട്ടാക്കട പറഞ്ഞു.


മലദ്വാരത്തിലൂടെ കമ്പി കയറ്റുമെന്നും എപ്പോള്‍ വേണമെങ്കിലും ആക്രമണം ഉണ്ടാകുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയതായും മുരുകന്‍ കാട്ടാക്കട പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
തിരുവനന്തപുരം റൂറല്‍ എസ് പിക്ക് മുരുകന്‍ കാട്ടാക്കട പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Share news