മന്‍സൂര്‍ വധം: ക്രൈംബ്രാഞ്ച് അന്വേഷിക്കും

കണ്ണൂര്‍:  കൂത്തപറമ്പ് പാനൂരില്‍ മുസ്ലീംലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ കൊലചെയ്യപ്പെട്ട സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. പതിനഞ്ച് അംഗ സംഘമാണ് അന്വേഷണം നടത്തുക. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഇസ്മായിലിനാണ് അന്വേഷണ ചുമതല.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഈ കേസിലെ 11 പ്രതികളെ തിരിച്ചറിഞ്ഞതായും ഇവരെ ഉടന്‍ പിടികൂടുമെന്നും ജില്ലാ പോലീസ് കമ്മീഷണര്‍ ആ ഇളങ്കോ അറിയിച്ചു. പാനൂര്‍ മേഖലയില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചതായും അദ്ദേഹം പറഞ്ഞു.

രാവിലെ മന്‍സൂര്‍വധക്കേസില്‍ പോലീസ് ശക്തമായ നടപടികള്‍ സ്വീകരിച്ചില്ലെന്ന് ആരോപിച്ച് യുഡിഎഫ് കണ്ണൂരില്‍ ചേര്‍ന്ന സമാധാന യോഗം ബഹിഷ്‌ക്കരിച്ചിരുന്നു.

 

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •