തൃശ്ശൂര്‍ ; തൃശ്ശൂര്‍ മൂര്‍ക്കാനിക്കരയില്‍ മുളയം സ്വദേശി അഖില്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ നാല് പേര്‍ അറസ്റ്റില്‍. കൊഴുക്കളി സ്വദേശികളായ അനന്തകൃഷ്ണന്‍, അക്ഷയ്, ശ്രീരാജ്, ജീഷ്ണു, എന്നിവരാണ് അറസ്റ്റിലായത്.
കേസിലെ മുഖ്യപ്രതികളായ ഇരട്ട സഹോദരങ്ങളായ വിശ്വജിത്ത്, ബ്രഹ്‌മജിത്ത് എന്നിവര്‍ ഒളിവിലാണ്. ഇവരെ കുറിച്ചുള്ള അന്വേഷണം ഊര്‍ജിതമാക്കി.
കുമ്മാട്ടി ആഘോഷത്തിനിടെ നൃത്തം ചെയ്യുമ്പോളുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. അഖിലിന് കഴുത്തിനാണ് കുത്തേറ്റത്. മുളയം സ്വദേശി ജിതിന്‍ എന്നയാള്‍ക്കും ഇതിനിടെ കുത്തേറ്റിട്ടുണ്ട്. ഗുരതരമായി പരിക്കേറ്റ ഇയാള്‍ ചികിത്സയിലാണ്.




