ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ മുരാരി ബാബു അറസ്റ്റില്‍

ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബു അറസ്റ്റിലായി. കഴിഞ്ഞദിവസം രാത്രി പത്ത് മണിക്കാണ് മുരാരി ബാബുവിനെ പെരുന്നയിലെ വീട്ടില്‍ നിന്ന് കസ്റ്റ്ഡയില്‍ എടുത്തത്. ഇയാളെ ഈഞ്ചയ്ക്കലിലെ ക്രൈം ബ്രാഞ്ച് ഓഫീസില്‍ എത്തിച്ച് ചോദ്യം ചെയ്തിരുന്നു. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന് പിന്നാലെയായിരുന്നു എസ്ഐടിയുടെ നിര്‍ണായക നീക്കം.

മുരാരി ബാബു ദ്വാരപാലക ശിപത്തിലെ സ്വര്‍ണ സ്വര്‍ണമോഷണക്കേസിലെ രണ്ടാം പ്രതിയാണ്. സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന ആദ്യ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥനാണ് മുരാരി ബാബു. 2019 മുതല്‍ 2024 വരെയുള്ള സ്വര്‍ണപാളികാലും കട്ടിളപാളിക്കളും കൊണ്ടുപോയ സംഭവത്തിലാണ് മുരാരി ബാബുവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായ എസ് പി ശശിധരന്‍ നേരിട്ടെത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. റാന്നി കോടതിയില്‍ ഹാജരാക്കിയ ശേഷമായിരിക്കും ഇയാളെ വിശദമായി അന്വേഷണ സംഘം ചോദ്യം ചെയ്യുക എന്നാണ് വിവരം.

വിവാദങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് മുരാരി ബാബുവിനെ ദേവസ്വം ബോര്‍ഡ് സസ്പെന്‍ഡ് ചെയ്തിരുന്നു. 1998 ല്‍ തന്നെ ദ്വാരപാലക ശില്‍പ്പങ്ങള്‍ സ്വര്‍ണം പൂശിയതാണെന്ന് അറിഞ്ഞിട്ടും 2019 ല്‍ അത് ചെമ്പ് പൊതിഞ്ഞതാണെന്നായിരുന്നു ഇയാള്‍ മഹസറില്‍ എഴുതിയിരുന്നത്. വ്യാജ രേഖ ചമച്ചതിന്റെ തുടക്കം മുരാരി ബാബുവിന്റെ കാലത്താണ് എന്നാണ് റിപ്പോര്‍ട്ട്. കൂടാതെ ദ്വാരപാലക ശില്പങ്ങളില്‍ സ്വര്‍ണം പൂശാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഏല്‍പ്പിക്കണമെന്ന് ചെന്നൈയിലുള്ള സ്മാര്‍ട്ട് ക്രീയേഷന്‍സില്‍ നിന്നും ലഭിച്ച ഇമെയിലിനും ദ്വാരപാലക ശില്പങ്ങള്‍ അനുവദിക്കണമെന്ന് 2024 ലും ഇയാള്‍ ദേവസ്വം ബോര്‍ഡിലേക്ക് നിയമവിരുദ്ധമായി ശിപാര്‍ശ നല്‍കി. ഇത് ദേവസ്വം ബോര്‍ഡില്‍ പ്രതിസന്ധി ഉണ്ടാക്കിയെന്ന് വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഈ രണ്ടു കാര്യങ്ങളിലാണ് മുരാരി ബാബുവിന്റെ പങ്ക് സംശയിച്ച് പ്രത്യേകാന്വേഷണംസംഘം അന്വേഷണം നടത്തിയിരുന്നത്.

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം രണ്ട് കേസുകളായിരുന്നു രജിസ്റ്റര്‍ ചെയ്തിരുന്നത്. ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണമോഷണവും കട്ടിളപ്പാളിയിലെ സ്വര്‍ണമോഷണവും ഈ രണ്ട് കേസുകളായാണ് രജിസ്റ്റര്‍ ചെയ്തത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top