ആലത്തിയൂർ ഹനുമാൻകാവിൽ ദ്രവ്യ കലശം ആരംഭിച്ചു

തിരൂർ:ആലത്തിയൂർ ഹനുമാൻ കാവിലെ ഈ വർഷത്തെ തിരുവോണ മഹോത്സവത്തോട് അനുബന്ധിച്ചുള്ള ദ്രവ്യ കലശം 22-10-2025 ബുധനാഴ്ച ആരംഭിച്ചു. ബുധനാഴ്ച വൈകുന്നേരം ദീപാരാധനയ്ക്ക് ശേഷം നടന്ന ആചാര്യവരണം എന്ന ചടങ്ങോട് കൂടിയാണ് ദ്രവ്യ കലശം ആരംഭിച്ചത്. ആചാര്യ വരണത്തിനുശേഷം മുളയിടൽ, പ്രാസാദശുദ്ധി, രക്ഷോഘ്നഹോമം,വാസ്തുഹോമം, അസ്ത്ര കലശപൂജ,വാസ്തു കലശ പൂജ,വാസ്തുബലി,വാസ്തു കലശാഭിഷേകം,അത്താഴപൂജ , കുണ്ഡശുദ്ധി എന്നിവയും ദ്രവ്യ കലശത്തിന്റെ ഭാഗമായി നടന്നു.

ദ്രവ്യ കലശം രണ്ടാം ദിവസമായ വ്യാഴാഴ്ച രാവിലെ ഗണപതിഹോമം,ഉഷപൂജ,രാവിലത്തെ പൂജ, ചതു:ശുദ്ധി,ധാര,പഞ്ചഗവ്യം,എന്നീ കലശ പൂജകളും പ്രായിശ്ചിത്ത ഹോമം,നവകം,പ്രായിശ്ചിത്ത ഹോമ കലശാഭിഷേകം ,ഉച്ചപൂജ,മുളപൂജ എന്നിവയും വൈകുന്നേരം കുണ്ഡശുദ്ധി ,മുളപൂജ ,ഭഗവത് സേവ,അത്താഴപൂജ എന്നിവയും ഉണ്ടാകും.

ദ്രവ്യ കലശ ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കൽപ്പുഴ ശങ്കരൻ നമ്പൂതിരിപ്പാട് കാർമികത്വം വഹിച്ചു.പ്രത്യേകമേളം ശ്രീ വിശ്വനാഥന്മാരാർ തൃപ്രങ്ങോട് നേതൃത്വം നൽകി.ആറു ദിവസം നീണ്ടുനിൽക്കുന്ന ദ്രവ്യ കലശ ചടങ്ങുകൾ 27-10-2025 തിങ്കളാഴ്ച സമാപിക്കും. 28-10-2025 മുതലാണ് തിരുവോണ മഹോത്സവം ആരംഭിക്കുന്നത്.ദർശനത്തിന് എത്തുന്ന ഭക്തർക്ക് പ്രഭാത ഭക്ഷണം ദേവസ്വം നൽകിപോരുന്നുണ്ട്. 27-10-2025 മുതൽ പ്രസാദ് ഊട്ടും ഉണ്ടായിരിക്കുമെന്ന് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ കെ പരമേശ്വരൻ അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top