അതിഥി തൊഴിലാളി വെള്ളക്കെട്ടിൽ മരിച്ചനിലയിൽ


താനൂർ : അതിഥി തൊഴിലാളിയെ പാടശേഖരത്തെ വെള്ളക്കെട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. തമിഴ്നാട് ഭൂവനഗിരി താലൂക്കിലെ മുനിയപ്പ (65)നാണ് മരിച്ചത്‌. ഓലപ്പീടിക കൊടിഞ്ഞി റോഡ് പാടശേഖരത്തിൽ വെള്ളക്കെട്ടിലാണ് ബുധൻ രാവിലെ മരിച്ചുകിടക്കുന്നത് കണ്ടത്.

വർഷങ്ങളായി ഇവിടെ കൂലിപ്പണി ചെയ്ത് ജീവിക്കുകയായിരുന്നു. സമീപത്ത്‌ താമസിക്കുന്ന അതിഥി തൊഴിലാളികൾ വിവരം അറിയിച്ചതിനെത്തുടർന്ന് ബന്ധുക്കൾ തമിഴ്നാട്ടിൽനിന്ന് പുറപ്പെട്ടു.

പൊലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം തിരൂർ ഗവ. ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Share news
error: Content is protected !!
Scroll to Top