മുന്നിയൂരില്‍ മോഷണം: മുപ്പതിനായിരത്തലധികം രൂപ മോഷ്ടിക്കപ്പെട്ടു

തിരൂരങ്ങാടി : മൂന്നിയൂര്‍ കളിയാട്ടക്കാവില്‍ മോഷണം. എംഎച്ച് നഗറിലെ കേബിള്‍ ടിവി ഓഫീസിലും തൊട്ടടുത്തുള്ള ബിസ്മി ചിക്കന്‍ സ്റ്റാളിലുമാണ് മോഷണം നടന്നത്.
ചെങ്ങലകത്ത് ്അബ്ദുല്‍ ലത്തീഫിന്റെ ഉടമസ്ഥതയിലുളള കേബിള്‍ ടിവി ഓഫീസില്‍ നിന്ന് 25,071 രൂപയും ലാപ്‌ടോപ്പും നഷ്ടമായി. ചിക്കന്‍സ്റ്റാളില്‍ നിന്ന് ആറായിരം രൂപയും മോഷണം പോയത്.

നേരത്തെ എംഎച്ച് നഗറിലെ ഹംസയുടെ പലചരക്ക് കടയില്‍ നിന്നും 15,000ത്തോളം രൂപ മോഷണം പോയിരുന്നു.

തിരൂരങ്ങാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top