പരപ്പനങ്ങാടിയില്‍ അതിര്‍ത്തിതര്‍ക്കത്തിനിടെ വൃദ്ധന്‍ കുഴഞ്ഞ് വീണ് മരിച്ച സംഭവം: അയല്‍വാസി അറസ്റ്റില്‍ : നരഹത്യക്ക് കേസടുത്തു

പരപ്പനങ്ങാടി :വഴിതര്‍ക്കവുമായി ബന്ധപ്പട്ടുണ്ടായ വാക്ക് തര്‍ക്കത്തിനിടെ വൃദ്ധന്‍ കുഴഞ്ഞുവീണ് മരിച്ച സംഭവം മര്‍ദ്ധനം മൂലമാണെന്ന് തെളിഞ്ഞു.

ചെട്ടിപ്പടി ആലുങ്ങല്‍ ബീച്ചിലെ അമ്പലംകടവത്ത് കൂഞ്ഞാവ(61) യുടെ മരണമാണ് മര്‍ദ്ധനം മൂലമുണ്ടായ ഹൃദയാഘാതമാണ് മരണത്തിന് കാരണമെന്ന് തെളിഞ്ഞിരിക്കുന്നത്.

ഇത് സംബന്ധിച്ച് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചെട്ടിപ്പടി മമ്മാലിന്റെ പുരയ്ക്കല്‍ അബ്ദുല്‍ സലാ(30)മിനെ പരപ്പനങ്ങാടി അഡീഷണല്‍ എസ്‌ഐ ടിപി അനില്‍കുമാര്‍ അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്.
തിരൂര്‍ മങ്ങാട്ടെ ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയവെയാണ് പ്രതിയെ പോലീസ് പിടികൂടിയത്. സലാമിനെ ഇന്ന് പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കും.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top