Section

malabari-logo-mobile

വേങ്ങരയില്‍ ഇതരസംസ്ഥാനാതൊഴിലാളികളുടെ പണം തട്ടിയെടുത്തയാള്‍ പിടിയില്‍

HIGHLIGHTS : വേങ്ങര : ഇതരസംസ്ഥാനതൊഴിലാളികളുടെ പണമടങ്ങിയ പേഴ്‌സും മൊബൈല്‍ഫോണും തട്ടിയെടുത്ത യുവാവിനെ പോലീസ് പിടികൂടി

വേങ്ങര : ഇതരസംസ്ഥാനതൊഴിലാളികളുടെ പണമടങ്ങിയ പേഴ്‌സും മൊബൈല്‍ഫോണും തട്ടിയെടുത്ത യുവാവിനെ പോലീസ് പിടികൂടി

കോഴിക്കോട് പെരുമണ്ണ പൂവാട്ട് പറമ്പ് സ്വദേശി പ്രശാന്ത്(36)നെ വേങ്ങര എസ്‌ഐ സംഗീത് പുനത്തിലിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്.

sameeksha-malabarinews

വേങ്ങരയില്‍ കുന്നുംപുറത്ത് താമസിക്കുന്ന ഒഡീഷ സ്വദേശി ദേവദാസ് മാജി എന്നയാളുടെ പരാതിയിലാണ് നടപടി.

കഴിഞ്ഞ ദിവസം ദേവദാസടക്കമുള്ള ഇതരസംസ്ഥാനതൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്തെത്തി ജോലിക്കായി തൊഴിലാളികളെ ആവിശ്യമുണ്ടെന്ന് അറിയിച്ചു. തുടര്‍ന്ന കഴിഞ്ഞ ശനിയാഴ്ച രാവിലെ ഏഴരയോടെ തൊഴിലാളികളെ സ്വന്തം കാറില്‍ കൊണ്ടുപോയി അച്ചനമ്പലത്ത് ഇറക്കി അവരോട് പണിക്ക് ആവിശ്യമായ വസ്ത്രങ്ങള്‍ ധരിക്കാന്‍ ആവിശ്യപ്പെട്ടു. ഇവരുടെ വസ്ത്രങ്ങളും പേഴ്‌സും മൊബൈല്‍ ഫോണും ഇയാളുടെ വാഹനത്തില്‍ വയ്ക്കാന്‍ പറഞ്ഞു. ഇത് ചെയ്യിച്ച ശേഷം പ്രശാന്ത് കുന്നുംപുറത്ത് നിന്ന് ഇവര്‍ക്ക് ഭക്ഷണം വാങ്ങിക്കെണ്ടുവരാമെന്ന് പറഞ്ഞ് വാഹനവുമായി കടന്നുകളയുകയായിരുന്നു.

ഇയാളെ കാണാതായതിനെ തുടര്‍ന്ന് തൊഴിലാളികള്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. പതിനായിരം രൂപയും മൊബൈല്‍ഫോണുകളുമാണ് നഷ്ടമായത്.

തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ പൂവാട്ടുപറമ്പിലെ പ്രശാന്തിന്റെ വീട്ടില്‍ വെച്ച് ഞായറാഴ്ച പുലര്‍ച്ചെ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളുടെ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രശാന്ത് നേരത്തേയും ഇത്തരത്തില്‍ ഇതരസംസ്ഥാനതൊഴിലാളികളെ തട്ടിപ്പിനിരയാക്കിയിട്ടുണ്ട്. പരാതി ഇല്ലാത്തതിനാല്‍ ഇയാള്‍ക്കെതിരെ ഇതുവരെ കേസെന്നും ഇല്ല,

മലപ്പുറം കോടതിയില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!