Section

malabari-logo-mobile

ട്രെയിനിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ മൂന്നിയൂർ സ്വദേശി മരിച്ചു

HIGHLIGHTS : A Munniyoor resident died after falling from a train and sustaining serious injuries

തിരൂരങ്ങാടി : തമിഴ്നാട്ടിൽ വെച്ച് ട്രെയിനിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മലപ്പുറം മൂന്നിയൂർ കുന്നത്ത്പറമ്പ് പരേതനായ പുത്തൻ പിടിയക്കൽ മുഹമ്മദ്‌ എന്നവരുടെ മകൻ ആലസ്സൻ കുട്ടി (30) ആണ് മരിച്ചത് ‘

കഴിഞ്ഞ അഞ്ചാം തിയ്യതി ചെന്നൈയിൽ നിന്ന് നാട്ടിലേക്ക് വരവെ സേലത്തിന് അടുത്ത് വെച്ച് ട്രെയിനിൽ നിന്ന് വീണ് പരിക്കേറ്റ് സേലം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.

sameeksha-malabarinews

പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി . അതിനിടെബുധനാഴ്ച രാത്രി മരണം സംഭവിക്കുകയായിരുന്നു’ മാതാവ് മൈമൂന ഭാര്യ ബിൻസിയ ഷെറിന പുളിയം പറമ്പ്. മക്കൾ നസൽ അമാൻ ,ആയിഷ നിഷ ,ആയിഷ നിഹ സഹോദരങ്ങൾ അഷ്‌റഫ്‌ ,ഇല്ലിയാസ് പലതിങ്ങൽ , ഉസ്മാൻ,ഷാഫി,അജ്മൽ സീനത്ത് പരേതയായ സുഹറ.

ഖബറടക്കം നാളെ കാലത്തിങ്ങൽ പാറ ജുമാ മസ്ജിദിൽ

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!