പെൺകുട്ടികളുടെ വിവാഹപ്രായം 21 വയസ്സാക്കി ഉയർത്താൻ തീരുമാനം

ന്യൂഡൽഹി : വിവാഹത്തിന് സ്ത്രീകളുടെ കുറഞ്ഞ പ്രായപരിധി 21 വയസ്സാക്കി ഉയർത്താൻ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. അതോടെ സ്ത്രീ പുരുഷ വിവാഹ പ്രായം തുല്യമാകും. പാർലമെന്റു നടപ്പു സമ്മേളനത്തിൽ തന്നെ നിയമഭേദഗതി അവതരിപ്പിക്കാനാണ് ശ്രമമെന്നു സർക്കാർ വൃത്തങ്ങൾ പറഞ്ഞു.

ജയ ജയ്റ്റ്ലി അധ്യക്ഷയായ കർമ സമിതി നൽകിയ ശുപാർശ പ്രകാരമാണ് തീരുമാനം.

സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യം, ജനസംഖ്യ നിയന്ത്രണം, സ്ത്രീ പുരുഷ സമത്വം എന്നിവയാണ് ഈ ഭേദഗതിയിലൂടെ ലക്ഷ്യമിടുന്നത്.

Share news
error: Content is protected !!
Scroll to Top