പരപ്പനങ്ങാടി നാടുകാണി റോഡ് നവീകരണം തിരൂരങ്ങാടിയിൽ തടഞ്ഞു

തിരൂരങ്ങാടി : പരപ്പനാങ്ങാടി നാടുകാണി റോഡ് നവീകരണം സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തിൽ തടഞ്ഞു.
മുൻപ് നിർത്തിവച്ചിരുന്ന അമ്പലപ്പടി മുതൽ തിരൂരങ്ങാടി വരെയുള്ള ഭാഗമാണ് ഇന്ന് മുതൽ പുനരാരംഭിച്ചത്.

കയ്യേറ്റം ഒഴിപ്പിച്ചു 12 മീറ്റർ വീതി കൂട്ടുക, ഇരുവശങ്ങളിലും ഫുട്പാത്ത് കെട്ടുക തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ചാണ് സമരസമിതി നിർമ്മാണം തടഞ്ഞത്.
പണി താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.

ചെയർമാൻ സ്വാലിഹ് തങ്ങൾ, ജോ: കൺവീനർ അബ്ദുറഹീം പരപ്പനങ്ങാടി, കുളത്ത് ഷൗക്കത്തലി, അഫ്സൽ തിരൂരങ്ങാടി തുടങ്ങിയവർ നേതൃത്വം നൽകി.

Share news
error: Content is protected !!
Scroll to Top