Section

malabari-logo-mobile

ചേളാരിക്കടുത്ത് ബൈക്ക് മറിഞ്ഞ് വള്ളിക്കുന്ന് സ്വദേശിയായ യുവാവ് മരിച്ചു

HIGHLIGHTS : A young man from Vallikunnu died when his bike overturned near Cholari

തിരൂരങ്ങാടി: പടിക്കൽ ദേശീയപാത പടിക്കലിന് സമീപം ആറങ്ങാട്ടുപറമ്പിൽ നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം. വള്ളിക്കുന്ന് അരിയല്ലൂർ സ്വദേശി രാഹുൽ (23) ആണ് മരിച്ചത്.

ബുധനാഴ്ച അർദ്ധരാത്രിയോടെയായിരുന്നു അപകടം. ഇന്ന് രാവിലെ ആറു മണിയോടെയാണ് നാട്ടുകാർ രാഹുലിനെ മരിച്ചനിലയിൽ കണ്ടത്. കുമ്മൻതൊടു പാലം പൊളിച്ചതിനാൽ പറമ്പിൽപീടിക റോഡിൽ ഗതാഗതം നിരോധിച്ചിരിക്കുകയാണ്. അത്കൊണ്ട് തന്നെ ഇതുവഴി വാഹനങ്ങളും യാത്രക്കാരും വിരളമാണ്.

sameeksha-malabarinews

അപകടം നടന്ന് മണിക്കൂറുകൾക്ക് ശേഷം ചോരവാർന്നാണ് യുവാവ് മരിച്ചത്. തിരൂരങ്ങാടി പോലീസെത്തി മൃതദേഹം തിരുരങ്ങാടി താലൂക്ക് ഹോസ്പിറ്റലിലേക്ക് മാറ്റി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!